Celebrities

വിജയ്‌യുടെ അവസാനചിത്രത്തിൽ ഹനുമാൻ കൈൻഡും? | rapper-hanumankind

അനിരുദ്ധ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

ചെന്നൈ: എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൂജ ഹെഗ്‌ഡെയും ബോബി ഡിയോളും അഭിനയിക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

അനിരുദ്ധ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് ആലപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

കേരളത്തിലെ ഒരു പ്രശസ്ത ഹിപ്-ഹോപ്പ് ഗായകനാണ് ഹനുമാൻകൈൻഡ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, അദ്ദേഹം ‘ബിഗ് ഡോഗ്സ്’ എന്ന ആൽബം ഗാനം എഴുതി, സംഗീതം നൽകി, പുറത്തിറക്കി. ഈ ആൽബത്തിന് വലിയ തോതിലുള്ള ശ്രദ്ധ ലഭിച്ചു. അതിനെ തുടർന്ന്, അദ്ദേഹം അടുത്തിടെ ‘റൺ ഇറ്റ് അപ്പ്’ എന്ന ഗാനം പുറത്തിറക്കി. ഈ ഗാനം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

content highlight: rapper-hanumankind-sang-in-the-movie-jana-nayagan