തമിഴിലും തെലുങ്കിലും ആണ് സജീവമെങ്കിലും കേരളത്തിലും ഒരു പ്രത്യേക ഫാൻ ബേസ് സ്വന്തമാക്കാൻ സാമന്തയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാമന്തയുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും കേരളത്തിലും ചർച്ചയാകുന്നത്. കൈനിറയെ ചിത്രങ്ങളുമായി സജീവമാകുന്നതിനിടയിലാണ് നടന്‍ നാഗ ചൈതന്യയുമായി ഇഷ്ടത്തിലാവുന്നത്.നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള നടിയുടെ പ്രണയ വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. പിരിയാനുണ്ടായ കാരണമെന്താണെന്ന് ഇനിയും താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല.
നിലവില്‍ നാഗ ചൈതന്യ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ്. നടി ശോഭിത ധൂലിപാലയാണ് നാഗയുടെ ഭാര്യ. ഇതിനിടെ സാമന്തയും രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുന്നതായി കഥകളുണ്ട്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജ് നിഡിമേരുവും സാമന്തയും പ്രണയത്തിലാണെന്നാണ് കഥകള്‍.
പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള നടി സാമന്തയുടെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറലാകുകയാണ്.
സാമന്ത തുറന്നു പറഞ്ഞു
“ഞാൻ സിനിമാ മേഖലയിൽ പ്രവേശിക്കുമ്പോൾ, ഒരു നടന്റെയോ നടിയുടെയോ വിജയം എത്ര ബ്രാൻഡുകളുടെ മുഖമായിരുന്നു എന്നതിനെ ആശ്രയിച്ചിരുന്നു. പല ബഹുരാഷ്ട്ര ഉൽപ്പന്നങ്ങൾ അവരുടെ ബ്രാൻഡ് അംബാസഡറാകാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ, എനിക്ക് നല്ല പ്രശസ്തിയും അംഗീകാരവും ലഭിക്കുമെന്ന് ഞാൻ അംഗീകരിച്ചു.”
പക്ഷേ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ, ഞാൻ അത്തരം പരസ്യങ്ങളിൽ അഭിനയിച്ചിട്ടില്ല. ഇക്കാലത്ത്, ഒരു ഉൽപ്പന്നം പ്രചരിപ്പിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെയെങ്കിലും അനുമതി എനിക്ക് ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം പോലും ഞാൻ 15 വലിയ ബ്രാൻഡുകളോട് നോ പറഞ്ഞു. “ആ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നെങ്കിൽ തീർച്ചയായും അവർ കോടികൾ നൽകുമായിരുന്നു,” അവർ പറഞ്ഞു.
“കഴിഞ്ഞ വര്‍ഷങ്ങളില്‍ അസുഖം ബാധിച്ച് വീട്ടിലിരുന്ന സമയത്ത് പല മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ എന്നെ സമീപിച്ചു. നല്ല പ്രശസ്തിയും അംഗീകാരവും ലഭിക്കുമെന്ന് എനിക്കും അറിയാം. മുന്‍പും ഈ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. അതില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആയതിനാല്‍, ഞാന്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നൊരു തീരുമാനമെടുത്തു” – സാമന്ത പറഞ്ഞു.
content highlight: samantha-talk-about-acting-in-advertisements