Celebrities

‘എന്റെ പ്രശ്നം അതാണ്, എന്നെ വേറെ ആരും വിളിക്കില്ല’; മനസ് തുറന്ന് അർജുൻ അശോകൻ | arjun ashokan

അത് എനിക്ക് ഒരുപാട് ഇമ്പാക്ടുണ്ടാക്കിയ വേഷമാണ്

കരിയറിലെ തിരക്കുകളിലാണ് അർജുൻ അശോകൻ. എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രത്തിന് ശേഷം അൻപോട് കൺമണിയാണ് അർജുൻ അശോകന്റെ പുതിയ ചിത്രം. മറുവശത്ത് ഹരിശ്രീ അശോകനും സിനിമകളിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. കോമഡി വേഷങ്ങളിൽ നിന്നും മാറി സീരിയസ് വേഷങ്ങളും ഇന്ന് ഹരിശ്രീ അശോകനെ തേടിയെത്തുന്നു. ഇപ്പോഴിതാ തന്റെ പ്രശ്നം എന്താണെന്ന് തുറന്ന് പറയുകയാണ് നടൻ.

‘എൻറെ പ്രശ്നം എന്താണെന്ന് അറിയാമോ? എനിക്ക് ആളുകളുമായി കോൺടാക്ട് വയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അച്ഛനും അമ്മയും എന്നെ ദിവസവും വിളിക്കും. ഇവർ മൂന്നുപേരും അല്ലാതെ എല്ലാ ദിവസവും എന്നെ വേറെ ആരും വിളിക്കില്ല. ദിവസവും ഉള്ള കോളുകളും സംസാരവുമില്ല. എന്ത് ആപത്ത് ഉണ്ടെങ്കിലും ഞാൻ അവിടെ ഓടിയെത്തും. കാര്യങ്ങൾ കൈകാര്യം ചെയ്യും. അതിന് ഞാൻ അവിടെ എപ്പോഴും ഉണ്ട്’ – അർജുൻ അശോകൻ പറഞ്ഞു.

അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്നത് ഒരു പരിധിവരെ തന്റെ ആഗ്രഹം അത് തന്നെ ആയിരുന്നെന്ന് അർജുൻ മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അച്ഛൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അത് എനിക്ക് ഒരുപാട് ഇമ്പാക്ടുണ്ടാക്കിയ വേഷമാണ്. കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തിലുമൊക്കെ കണ്ടപ്പോഴാണ്.’

‘അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയിൽ എത്തണം അത് അഭിനയം അല്ലെങ്കിൽ ഡയറക്ടർ സൈഡ് എന്ന ആഗ്രഹം വന്നിരുന്നു. എനിക്ക് ഇത് മാത്രമെ പറ്റുള്ളൂ എന്ന് മനസിലായപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം വന്നത്.’

‘പിന്നെ അച്ഛൻ എവിടെ നിർത്തിയോ അവിടെ തുടങ്ങണം. അത് നല്ല രീതിയിൽ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹവുമുണ്ടായിരുന്നു. പക്ഷെ വേറെ ഒരു താളം നോക്കിയാൽ എന്നെയും അച്ഛനെയും ഒരിക്കലും താരതമ്യപെടുത്താൻ പറ്റില്ല. കാരണം അച്ഛൻ വേറെ ലെവൽ ഒരു ആക്ടറാണ്.’

‘സത്യാവസ്ഥ പറഞ്ഞാൽ അച്ഛൻ വേറെ ലെവൽ ഒരു പൊളി പൊളിച്ചുവെച്ചേക്കുവാണ്. അതൊന്നും ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. പഞ്ചാബി ഹൗസൊക്കെ എനിക്ക് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അതൊക്കെ വർഷങ്ങളോളം അല്ലെങ്കിൽ ആയിരക്കണക്കിന് സ്റ്റേജുകളിൽ കോമഡി ചെയ്തുകൊണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പാണ്. ഒരിക്കലും കമ്പയർ ചെയ്യാൻ പറ്റില്ല’, എന്നാണ് അർജുൻ പറഞ്ഞത്.

content highlight: arjun ashokan about family