പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുഹാക്ഷേത്രം അധികമാർക്കും പരിചിതമല്ലാത്ത ഈ ഗുഹാക്ഷേത്രത്തിന് പ്രത്യേകതകൾ ഏറെയാണ് നൂറ്റാണ്ടിൽ പല്ലവരത ശില്പ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു ഗുഹാക്ഷേത്രമാണ് ഇടം പത്തനംതിട്ട ജില്ലയിലെ തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ ഓളം മാറി വടക്കായയാണ് ഈ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് അഞ്ചര ഏക്കറോളം ഈ മനോഹരമായ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രം ഉള്ളത് ഈ ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ് നിലവിൽ 1931 ജൂലൈ 17നാണ് റവന്യൂ ഉത്തരവ് പ്രകാരം ഇവിടെ നിത്യ ദാനം നടത്താൻ 99 രൂപ 20 ചക്രം നാല് കാശ് 21 9 ഇടങ്ങഴി നെല്ലും അനുവദിച്ച ഉത്തരവ് വരുന്നത്
നിലവിൽ ഇവിടെയുള്ള ദ്വാരപാലക ശില്പങ്ങൾ ഇന്ത്യയിൽ തന്നെ മറ്റൊരു സ്ഥലത്തും കാണാൻ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പാറ തുരന്ന് 20 അടി പൊക്കത്തിൽ വലിയ ശിവലിംഗ പ്രതിഷ്ഠയോടെ ഉള്ളതാണ് ഈ ഒരു ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ വടക്കേ ചുവരിൽ ഗണപതിയും തെക്കേ ചുവരിൽ ജഡാധാരിയായ മുനിയുടെ ശില്പവും കാണാം. മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യം പുലർത്തുന്നുണ്ട് ഇവിടത്തെ ശില്പങ്ങൾ എന്നാണ് പറയപ്പെടുന്നത്
പാണ്ഡവരുടെ വനവാസകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് പറയുന്നത്. വനതിപീഠമായ തൃക്കടി ഗുഹ പരിസരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പാണ്ഡവർ പ്രദേശ സൗന്ദര്യത്തിൽ ആകർഷരാവുകയും തുടർന്ന് ഇവിടെ ഒരു ശിവലിംഗ പ്രതിഷ്ഠ നടത്തിയും ആ പ്രതിഷ്ഠയോടെ കൂടി ഒരു ഗുഹാക്ഷേത്രം ഉയരുകയും ചെയ്തു എന്നാണ് വിശ്വാസം. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ഹനുമാൻ സഹോദരനായ ഭീമനേയും മറ്റു പാണ്ഡവരെയും കോഴിയുടെ രൂപത്തിൽ എത്തി അറിയിച്ചതിനാൽ ആണ് ഇന്നും നിർമ്മാണം പൂർണ്ണതയിൽ എത്താത്തത് എന്നും വിശ്വസിക്കപ്പെടുന്നു.