അന്തരിച്ച സിനിതാരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയ താരമായി മാറുകയാണ് ഇപ്പോൾ. ഒരേസമയം വിമർശനവും അംഗീകാരവും രേണുവിനെ തേടി എത്തുന്നുണ്ടെങ്കിലും ചില ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ രേണുവിനെ ഉപദേശിച്ച് ബിഗ് ബോസ് താരം രജിത് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്. ദാസേട്ടൻ കോഴിക്കോടും രേണുവിനൊപ്പം ചെയ്ഞ്ച് സിനിമയിൽ അഭിനയിക്കുന്നുണ്ട്. അപ്പോഴായിരുന്നു പ്രതികരണം.
രജിത് കുമാറിന്റെ വാക്കുകളിൽ നിന്നും………
എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം… പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ..? സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.
സുധിയും ഞാനും ഒരുമിച്ച് സ്റ്റാർ മാജിക്ക് ചെയ്തിട്ടുള്ളതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒത്തിരി പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നും രജിത് കുമാർ രേണുവിനോട് പറഞ്ഞു.
content highlight: Rajith Kumar