എന്റെ മാതാവ് സ്ത്രീപദം തുടങ്ങിയ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായി മാറിയ ഒരു നടനാണ് വിഷ്ണുപ്രസാദ് സീരിയലിൽ മാത്രമല്ല സിനിമയിലും തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് താരം മാമ്പഴക്കാലം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനുജന്റെ വേഷത്തിലാണ് താരം എത്തിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെയാണ് ഓരോ ചിത്രത്തിലൂടെയും താരം സ്വന്തമാക്കിയിട്ടുള്ളത് അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്
കുറച്ച് അധികം നാളുകളായി താരത്തെ സീരിയലുകളിൽ ഒന്നും അങ്ങനെ കാണാറില്ല നടൻ എന്തുപറ്റി എന്ന് പലരും ചോദിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ അതിനുള്ള ഒരു മറുപടി വന്നിരിക്കുകയാണ് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ് നടൻ വിഷ്ണുപ്രസാദ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് കരൾ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത് കരൾ മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും വിഷ്ണുവിന്റെ മുൻപിൽ ഇല്ല. എന്നാൽ ആശുപത്രിയിൽ ഇതിനെപ്പറ്റി തിരക്കിയപ്പോഴാണ് ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നുകൂടി മനസ്സിലാക്കാൻ സാധിക്കുന്നത് കരൾ മാറ്റിവെക്കണമെങ്കിൽ നല്ല രീതിയിൽ തന്നെ ഒരു തുക മുടക്കേണ്ട ആവശ്യമുണ്ട് അത്രയും തുക ഇപ്പോൾ വിഷ്ണുവിന്റെ കൈവശമില്ല.
രണ്ടു പെൺമക്കളും ഒരു ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ഈ ചിലവ് വഹിക്കുവാൻ വലിയ ബുദ്ധിമുട്ടുമാണ് ഈ സാഹചര്യത്തിൽ വിഷ്ണുവിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാവരും കൂടി ചേർന്ന് വിഷ്ണുവിനെ സഹായിക്കാനായി പുതിയൊരു മാർഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഒരു സഹായം നിധിയാണ് വിഷ്ണുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് വിഷ്ണുവിന്റെ ഫോൺ നമ്പർ അടക്കമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് നടന് ഇത്തരത്തിൽ ഒരു രോഗത്തിന്റെ പിടിയിലാണ് എന്ന് പുറംലോകം അറിയാൻ തുടങ്ങിയതാ സുമനസ്സുകളുടെ സഹായം തേടുകയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി വിഷ്ണു നിരവധി കഥാപാത്രങ്ങളെ മനോഹരമാക്കിയ നടന് ഇങ്ങനെയൊരു അവസ്ഥ വന്നല്ലോ എന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത്
താരത്തിന് കരൾ നൽകാമെന്ന മകൾ അറിയിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ സാമ്പത്തികമാണ് വലിയ പ്രശ്നമായി മാറിയിരിക്കുന്നത് ഇതിനു വേണ്ടിയാണ് സുമനസ്സുകളുടെ സഹായഹസ്തം വാങ്ങുവാനുള്ള തീരുമാനത്തെ കുടുംബം എത്തിയിരിക്കുന്നത്