മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് നിഷാ സാരങ്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം എത്തുകയും ചെയ്തിട്ടുണ്ട് എങ്കിലും താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിയാണ് ഉപ്പും മുളകും പരമ്പരയിലെ നീലു എന്ന കഥാപാത്രം അറിയപ്പെടുന്നത് വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ഒരു കഥാപാത്രത്തിന് സ്വന്തമായി ഉള്ളത്
അടുത്തകാലത്ത് കുറച്ചധികം വിവാദങ്ങളിലൂടെയാണ് ഉപ്പും മുളകും സീരിയൽ കടന്നുപോകുന്നത് അതിൽ മീശയുടെ പേരും ഉയർന്നുവന്നിരുന്നു എന്നാൽ എല്ലായിടത്തും മൗനം മാത്രമായിരുന്നു നിഷ ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങളെക്കുറിച്ച് നിഷ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഉപ്പും മുളകും സീരിയലിനെ കുറിച്ചും ഒക്കെ താരം പറയുന്നുണ്ട്. ഒരിക്കലും എന്റെ പാഷൻ എന്നത് ഈ ഒരു ഫീൽഡ് ആയിരുന്നില്ല പാഷൻ മാത്രം നോക്കിയിരുന്നിട്ട് കാര്യമില്ല നമുക്ക് അരിക്കുള്ള വക കൂടി കണ്ടെത്തണം അതുകൊണ്ടാണ് സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്നത് ഞാനൊരു അഭിനയതൊഴിലാളി എന്നാണ് കരുതുന്നത് നമ്മൾ ചെയ്യുന്നത് ജോലിയാണല്ലോ
എന്തൊക്കെ പ്രശ്നം വന്നാലും എന്റെ മക്കളും വീട്ടുകാരും എന്നെ മനസ്സിലാക്കിയാൽ മതി അവർ എന്റെ കൂടെ ഉള്ളതാണ് എന്റെ വിജയം എന്നും നിഷ പറയുന്നുണ്ട് . ചില ആളുകളെ നമ്മൾ വിശ്വസിക്കും എന്നാൽ അപ്പോൾ നമുക്ക് ചതിക്കാൻ സാധ്യതയുണ്ട് ഒരിക്കലും മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾ നടക്കും എന്നൊക്കെ നിഷ പറയുന്നുണ്ട് ആരെ കുറിച്ചാണ് താരം പറയുന്നത് എന്ന് വ്യക്തമാക്കി പറയുന്നില്ല എങ്കിലും പലരും കമന്റുകളിലൂടെ ഉപ്പും മുളകും സീരിയലിനെക്കുറിച്ചും അതിലൂടെ അനുബന്ധിച്ച് നടന്ന പ്രശ്നങ്ങളെ കുറിച്ചും ആണോ താരം സംസാരിക്കുന്നത് എന്ന് തിരക്കുന്നുണ്ട്