ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന വളരെ മികച്ച റേറ്റിംഗ് ഉള്ള ഒരു പരമ്പരയാണ് പവിത്രം. രണ്ട് സാഹചര്യങ്ങളിൽ ജീവിതത്തിൽ ഒരുമിച്ച് രണ്ടുപേർ എങ്ങനെ അവരുടെ ജീവിതം മുന്നോട്ട് പോകുന്നുവെന്നും ഒരാളുടെ സ്വാധീനം മറ്റൊരാളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുന്നു എന്നുമുള്ളതാണ് ഈ ഒരു സീരിയലിന്റെ പ്രധാന പ്രമേയം മറ്റു സീരിയലുകളിലെ പോലെ നായികയെ കണ്ണീർ നായികയായി ചിത്രീകരിക്കാതെ അവൾക്കൊരു അസ്ഥിത്വം നൽകാൻ ഇതിൽ കഥാകാരൻ ശ്രമിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്
അതുകൊണ്ടുതന്നെ ഈ സീരിയൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഇപ്പോൾ ഈ സീരിയലിലെ നായിക പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി സുരഭിയാണ് ഈ സീരിയലിൽ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത് ഈ സീരിയലിൽ എത്തിയ സമയം മുതൽ തന്നെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ കുഞ്ഞാറ്റയുടെ മുഖചായയാണ് സുരഭിക്ക് ഉള്ളത് എന്ന്. മറ്റു ചിലർ ഉർവശിയുടെ മുഖച്ഛായ സുരഭി ഉണ്ട് എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് സുരഭി തന്നെ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞാറ്റയുടെ മുഖച്ഛായ ഉണ്ടെന്ന് കൂടെ അഭിനയിക്കുന്ന ശ്രീകാന്ത് വരെ പറഞ്ഞിട്ടുണ്ട് ചിലർ പറയും അഭിനയം ഉർവശി ചേച്ചിയെ പോലെയാണ് എന്ന് ശരിക്കും എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടി തന്നെയാണ് ഉർവശി ചേച്ചി. ചേച്ചിയെ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചില രംഗങ്ങളൊക്കെ കാണുമ്പോൾ ഉർവശി ചേച്ചിയുടെ അഭിനയം പോലെ തോന്നി എന്നൊക്കെ ആളുകൾ പറയും അതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത് എന്നും സുരഭി വ്യക്തമാക്കുന്നുണ്ട്