നീന ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് നിരവധി ഇന്ത്യൻ സിനിമകളുടെ ഭാഗമാവാൻ ഈ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. നിരവധി വൈറലായ ഡാൻസ് റീലുകളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും നടി ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
താമരക്കുളത്തിൽ ദേവതയെപ്പോലെയുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്.
വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരന്റ് സ്ട്രാപ് ഡ്രസ് ആണ് ദീപ്തി ധരിച്ചത്. പടനിലത്തെ ഏലിയാസ് നഗറിലാണ് ഫോട്ടോഷൂട്ട് നടന്നത്. ക്യൂട്ട്‌നെസും ഹോട്ട്‌നെസും ചേർന്ന ചിത്രങ്ങളെന്നാണ് ആരാധകർ കുറിച്ചത്.
അതിമനോഹരമെന്നും ആകാശത്തെ ചന്ദ്രനെ പോലെയുണ്ടെന്നും മറ്റു ചിലർ കമന്റ് ചെയ്തു. നിമിഷനേരം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ വൈറലായത്.
ഇപ്പോഴിതാ ആമ്പൽ പാടത്തു നിന്നും പകർത്തിയ വിഡിയോയുടെയും ചിത്രങ്ങളുടെയും ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവെച്ചിരിക്കുകയാണ് ദീപ്തി സതി. ‘ഒരുപാടുപേർ ചോദിച്ച ബിടിഎസ് വിഡിയോ ഇതാ’ എന്ന കുറിപ്പിനോടൊപ്പമാണ് ദീപ്തി വിഡിയോ പങ്കുവച്ചത്.
വീഡിയോ കാണാം:
View this post on Instagram