ശരിക്കും അറ്റാക്ക് ആയിരുന്നോ? ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ | A R Rahman

എ ആർ റഹ്മാൻ എന്നാ അതുല്യ കലാകാരനെ എപ്പോഴും സൂക്ഷ്മമായി ലോകം ശ്രദ്ധിക്കുന്നുണ്ട്. താരത്തിന്റെ ഉയർച്ചയും താഴ്ചയും അതുകൊണ്ട് തന്നെ പ്രധാനമാണ്. കഴിഞ്ഞ ഇടയ്ക്ക് റഹ്മാനെ അറ്റാക്ക് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അദേഹത്തിന്റെ വാക്കുകൾ…

ഗ്യാസ്ട്രിക് അറ്റാക്കാണ് അന്നുണ്ടായത്. ഭക്ഷണം വെടിഞ്ഞിരിക്കുകയായിരുന്നു. സസ്യാഹാരി വരെയായി മാറി. ഒരുപാട് ആളുകളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ഞാന്‍ ജീവിച്ചിരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് സന്തോഷകരമായിരുന്നു

‘ഉയര്‍ച്ച താഴ്ചകളിലൂടെ എന്‍റെ ജീവിതം കടന്നുപോയി. എല്ലാവരും അവരവരുടെ വീടുകളില്‍ സൂപ്പര്‍ ഹീറോയായിരിക്കും. എന്നാൽ എന്നെ സൂപ്പര്‍ഹീറോയാക്കിയത് എന്‍റെ ആരാധകരാണ്. അതുകൊണ്ട് വരാനിരിക്കുന്ന ടൂറിന് വണ്ടര്‍മെന്‍റെന്നാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. എനിക്ക് അത്രയധികം അനുഗ്രഹങ്ങളും സ്നേഹവും ആളുകളില്‍ നിന്നും ലഭിച്ചു,

Content highlight: A R Rahman