നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ മലയാള സിനിമ ലോകത്ത് പുതിയ ഒരു ചരിത്രം രചിക്കുകയാണ്. ലഹരി ഉപയോഗത്തെ കുറിച്ച് നേരത്തെ തന്നെ പരസ്യ പ്രതികരണം നടത്തി പോരാട്ടം നടത്തിയാളാണ് വിൻസി.
ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ പരാതി നൽകി സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് വിൻസി തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് താരം വെളിപ്പെടുത്തിയപ്പോൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ട് പിന്തുണ അറിയിച്ച ആളാണ് ഷെെൻ ടോം.
അയാൾ തന്നെ മൂന്നു ദിവസങ്ങൾക്ക് ശേഷം ആരോപണ വിധേയനാകുകയാണ്. പ്രമുഖ മാധ്യമത്തിന്റെ ന്യൂസ് കാർഡാണ് ഷൈൻ ഇൻസ്റ്റയിൽ പങ്കുവെച്ചത്.
content highlight: Shine Tom Chacko