നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ താരത്തെെ സംബന്ധിച്ച ചർച്ചകൾ സജീവമാകുകയാണ്. ഇപ്പോഴിതാ നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാർ ഷൈനിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണമെന്നും നടനെ സംബന്ധിച്ച് ആരോപണങ്ങൾ തുടർകഥയാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ…………
‘എന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. എന്നാൽ ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം വ്യാപകമായി സിനിമാ വൃത്തങ്ങൾക്കിടയിൽ തന്നെയുണ്ട്. സിനിമാ സെറ്റിൽ ഒന്നോ രണ്ടോ അല്ല, പല അഭിനേതാക്കളും ടെക്ക്നീഷ്യന്മാരും ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത് കാരവാൻ ഓണേഴ്സുമായി നടന്ന ഒരു മീറ്റിങ്ങിൽ ഒരു കാരവാൻ ഓണർ പറഞ്ഞത് പുക കാരണം കാരവാന്റെ ഉള്ളിൽ കയറാൻ കഴിയുന്നില്ലെന്നാണ്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണം. നൂറ് ശതമാനം ഇയാളെ മാറ്റി നിർത്തും. ഈ നടനെതിരെ നടപടി എടുക്കും. അതിൽ ഭയപ്പെടേണ്ടതില്ല,
content highlight: Shine Tom Chacko