Celebrities

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി എത്തിച്ചു നൽകുന്നത് പെൺകുട്ടികൾ; 2015ൽ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് നാല് യുവതികൾ, ഇന്നലെ രണ്ടും! സംഘത്തിൽ നടിമാരും? | Shine Tom Chacko

2015 2015 ജനുവരി 31 നാണ് സംഭവം

ലഹരികേസിൽ ഷൈൻ ടോം ചാക്കോ വീണ്ടും ആരോപണ വിധേയനാകുമ്പോൾ ചർച്ചയാകുന്നത് പഴയ കൊക്കെയ്ൻ കേസാണ്. 2015 2015 ജനുവരി 31 നാണ് സംഭവം. ഇതിഹാസ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച് ശരിക്കും ഷൈൻ ചെയതു നിൽക്കുന്ന സമയത്താണ് ഷൈൻ പിടിയിലായത്.

എന്നാൽ ലഹരി ഇടപാടിൽ ഷൈനിന് ബന്ധം കൂടുതൽ പെൺക്കുട്ടികളുമായെന്നാണ് പുറത്തു വരുന്ന വിവരം. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ൻ. ആദ്യ കേസിൽ അറസ്റ്റിലായപ്പോഴും യുവതികളെയാണ് പിടികൂടിയത്. സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂർ വളയം സ്വദേശിനി ബ്ലെസി സിൽവസ്റ്റർ(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവിൽ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു (25), ദുബായ് ട്രാവൽ മാർട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു (25) എന്നിവരെയാണ് അന്ന് പോലീസ് പിടികൂടിയത്.

നടി വിൻസി അലോഷ്യസ് താരത്തിനെതിരെ പരാതിയുമായി വന്ന അതേ സമയം തന്നെയാണ് നടന്റെ ഫ്ലാറ്റിൽ ഇന്നലെ നടത്തിയ റെയ്ഡിന്റെ വാർത്തകളും പുറത്തു വരുന്നത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൈനിനൊപ്പം രണ്ട് യുവതികളുണ്ടായിരുന്നു എന്നുള്ളതാണ് നിർമായക വിവരം. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ ലഹരിയുമായി പിടികൂടിയ‌ തസ്ലീമ പറ‍്ഞതു ോപലെ കേസിൽ താരത്തിന്റെ പങ്ക് മരനീക്കി വരികയാണ്.

യുവതികൾ ഉൾപ്പെട്ട ലഹരിസംഘമാണ് ഷൈനിന് ഇവ എത്തിച്ചു നൽകുന്നതെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇന്നലത്തെ സംഭവം കൂടി റിപ്പോർട്ട് ചെയ്തതോടെ താരത്തെ സജീവമായി നിരീക്ഷിക്കാനാണ് പോലീസ് നീക്കം. വരും മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിൽ നിർമായക അപ്ഡേറ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

content highlight: Shine Tom Chacko