ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് അഖിൽ മാരാർ.. അഖിലിന്റെ വ്യത്യസ്തമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും ശ്രദ്ധനേടാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന അഖിലിന്റെ പ്രസ്താവനകളിൽ ഒന്നായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തെക്കുറിച്ച് താരം പറഞ്ഞിരുന്ന ഒരു പ്രസ്താവന ഇതിന് വലിയ തോതിലുള്ള വിമർശനവും താരത്തിന് നേരിടേണ്ടതായി വന്നു ഇപ്പോൾ ഈ പ്രസ്താവനയെ കുറിച്ച് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പിലൂടെ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
എമ്പുരാൻ സിനിമ മനുഷ്യരെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കാൻ അണിയറ പ്രവർത്തകരുടെ മാർക്കറ്റിങ് തന്ത്രം ആണെന്നും ബോധമുള്ള ജനത അതിൽ പോയി വീഴരുത് എന്ന് പറഞ്ഞപ്പോൾ മുതൽ സംഘി, മുന്ന എന്നൊക്ക പറഞ്ഞു ആരാണ് ആഘോഷിക്കുന്നതെന്ന് ഞാൻ നോക്കി..
നല്ലൊരു ശതമാനം കോൺഗ്രസ്സിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിൽ.. ഏത് വിധേനയും എന്നെ ബിജെപിയിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം..ഞാൻ എങ്ങാനും കോൺഗ്രസ്സിൽ വന്നാൽ നിലയും വിലയും ഇല്ലാത്ത ഞങളുടെ വില പോകുമോ എന്ന് പേടിച്ചു കസേര മോഹികൾ ആയ ചില ചപ്പടാച്ചി നേതാക്കൾ കാശ് എറിഞ്ഞു നടത്തുന്ന നീക്കമാണ് ഇതിന് പിന്നിൽ എന്ന് ഞാൻ അറിഞ്ഞു..കൊല്ലം ജില്ലയിലെ ചിലരുടെ ശിങ്കിടികൾ നടത്തുന്ന ഓപ്പറേഷൻ ആണ് അഖിലിനെതിരെ ഉള്ള ഈ നീക്കമെന്ന് കോൺഗ്രസ്സ് പാർട്ടിയിലെ തന്നെ സുഹൃത്തുക്കൾ പറഞ്ഞു ഞാൻ അറിഞ്ഞു.. “ഇന്നലെ വരെ വർഗീയത പറഞ്ഞു നടന്ന സന്ദീപ് വാര്യരെ ഇപ്പോൾ ചുമന്നു നടക്കുന്നു അതിലും വലുതല്ലല്ലോ അഖിൽ” ഇതൊരു കോൺഗ്രസ്സ് നേതാവ് എന്നോട് പറഞ്ഞതാണ്..
എന്നോടുള്ള വിരോധം ആളികത്താനുള്ള കാരണം
പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ ചടങ്ങിൽ ക്ഷണിക്കപ്പെട്ടതും, മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമായുള്ള അടുപ്പവും,മാത്യു കുഴനാടൻ നടത്തിയ പ്രോഗ്രാമിൽ പങ്കെടുത്തതും ഒക്കെ ഇവരുടെ ഭാവി പ്രതീക്ഷകളിൽ ഞാൻ ഒരു ബാധ്യത ആകുമോ എന്ന ഭയം കൊണ്ടാണ്…
10വർഷം മുൻപും ഇത് പോലെ ആയിരുന്നു.. പാർട്ടിയെ കൊട്ടാരക്കരയിൽ മുടിപ്പിച്ച ചിലർക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഞാൻ ഉൾപ്പെടെ പലരേയും ബിജെപിയിൽ ഉൾപ്പെടെ പല പാർട്ടിയിലും എത്തിച്ചു… എന്തിനാണ്.. കിട്ടുന്നത് വീതം വെച്ചു ട്രസ്റ്റിന് അതായിട് അപ്പനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിനു മാത്രം ലഭിക്കുമല്ലോ…
അതെ തന്ത്രം അതെ നേതാക്കൾ ബുദ്ധിപരമായി ഇപ്പോഴും കളിക്കുന്നു.. ഞാൻ കൊല്ലം ജില്ലയിൽ അവിടെ മത്സരിക്കുന്നു ഇവിടെ മത്സരിക്കുന്നു എന്ന പ്രചരണം അഴിച്ചു വിട്ട് അതാത് മണ്ഡലങ്ങലിലെ സീറ്റ് മോഹികളെ ഒന്നിപ്പിച്ചു എന്നെ പുറത്ത് ചാടിക്കാനുള്ള സൈക്കോളജിക്കൽ മൂവ്…
നിങ്ങളോട് എനിക്ക് പറയാൻ ഉള്ളത്
നശിപ്പിച്ചു ഇല്ലാതാക്കാൻ കഴിയുന്നതിന്റെ പരമാവധി നിങ്ങളൊക്കെ ഒരു കാലത്ത് ചെയ്തതാണ് നിങ്ങളുടെ ഒരു വേദിയിലും വരണം എന്ന് ഞാൻ പറഞ്ഞിരുന്നില്ല..
ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം വിശ്വാസം അതിന്റെ ഒരു പങ്ക് നിങ്ങൾക് കിട്ടാൻ നിങ്ങളുടെ നേതാക്കൾ എന്നെ ക്ഷണിച്ചു.. സമയ കുറവ് ഉണ്ടെന്ന് പറഞ്ഞപ്പോൾ പണം നൽകിയും എന്റെ സമയത്തിന് പരുപാടി നിശ്ചയിച്ചും എന്നെ ക്ഷണിച്ചു…
കമ്മ്യൂണിസ്റ് വിരുദ്ധനായ എനിക്ക് കോൺഗ്രസ്സ് കേരളത്തിൽ തിരിച്ചു വരണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യനോട് ഹൃദയം കൊണ്ട് സ്നേഹം ഉള്ളത് കൊണ്ടും പറ്റുന്ന അവസരത്തിൽ ഒക്കെ കോൺഗ്രസിനൊപ്പം നിന്നു.. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞത് അതാണ് യാഥാർഥ്യം എന്ന തിരിച്ചറിവ് കൊണ്ടാണ്.. 2019ലോക സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടത് പക്ഷം വീണ്ടും അധികാരത്തിൽ വരും അതിന്റെ കാര്യ കാരണങ്ങൾ നിരത്തി അന്ന് പറഞ്ഞിരുന്നു..
നിലനിൽപ്പിനു വേണ്ടി ശിവസേനയുടെ വരെ കൂടിയ കോൺഗ്രസ്സ് പാർട്ടി കേരളത്തിൽ ദേശീയ ബോധം ഉള്ള രാജ്യ വിരുദ്ധത എതിർക്കുന്നവരെ ഒപ്പം കൂട്ടാതെ ബിജെപി യിൽ എത്തിക്കാനാണ് ശ്രമം എങ്കിൽ വരും ഭാവിയിൽ ഈ പാർട്ടി കേരളത്തിൽ പൂർണമായും ഇല്ലാതാകും..പാലക്കാട് തിരഞ്ഞെടുപ്പ് വിജയത്തിൽ SDPI യുടെ പിന്തുണ നേടിയ കോൺഗ്രസ്സിനെ ആ പാർട്ടിയിലെ ഒരു ഹിന്ദുവും എതിർക്കില്ല..
എന്നാൽ നാളിതുവരെ ഒരു മത വിദ്വോഷവും പറയാത്ത 90%രാഷ്ട്രീയ അഭിപ്രായങ്ങളും കോൺഗ്രസ്സിന് വേണ്ടി പറഞ്ഞ.. കോൺഗ്രസ്സ് വേദികൾ പങ്കിട്ട,, കോൺഗ്രസ് നേതാക്കളുമായി അടുപ്പം പുലർത്തിയ എന്നെ സംഘി എന്ന ലേബലിൽ എതിർക്കുന്നത് മതേതര പാർട്ടി എന്ന് വിളിക്കുന്ന കോൺഗ്രസ്സിലെ മുസ്ലിം നാമധാരികൾ ആകുമ്പോൾ എന്റെ കമന്റ് ബോക്സിൽ ഇവരുടെ അസഹിഷ്ണുത കാണുന്ന കോൺഗ്രസ്സിലെ ഹിന്ദുക്കളും മറ്റുള്ള മതക്കാരും അറിഞ്ഞോ അറിയാതെയോ ചിന്തിച്ചു പോകും ഈ വർഗീയ വാദികൾ ആണല്ലോ പാർട്ടിയുടെ ശാപം എന്ന്..
തഹാവൂർ റാണയെ ബിജെപി എതിർക്കുന്നു..ഞാനും എതിർക്കുന്നു…
എത്രയും വേഗം എനിക്കും ബിജെപിക്കും ഒരേ സ്വരം എന്ന് പറഞ്ഞു എന്നെ സംഘി ആക്കിയും തഹാവൂർ റാണയെ അനുകൂലിച്ചു രണ്ട് പോസ്റ്റ് ഇട്ടേക്ക്…
NB : രാഷ്ട്രീയ പാർട്ടി എന്നെ സംബന്ധിച്ച് ജനസേവനത്തിനുള്ള ഒരു കമ്പനി മാത്രമാണ്.. ആഗ്രഹിച്ച കമ്പനിയിൽ ജോലി കിട്ടിയില്ല എങ്കിൽ ഓഫർ ലെറ്റർ നൽകുന്ന കമ്പനിയിൽ ജോയിൻ ചെയ്യും…
എവിടെ ജോലി ചെയ്താലും ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യും..
ഏറ്റവും ലാഭകരമായി പോകുന്ന ഒരു കമ്പനി വലിയ ശമ്പളം നൽകി വിളിച്ചിട്ടും പോകാതെ നിൽക്കുന്ന ഒരുവൻ ശ്രമിക്കുന്നത് പൊളിഞ്ഞു കുത്തു പാള എടുത്ത ഭാവി എന്തെന്ന് അറിയാത്ത ശമ്പളം കൃത്യമായി കിട്ടാത്ത ഒരു കമ്പനിയിൽ എന്ത് കൊണ്ടെന്നു മനസിലാക്കിയാൽ രണ്ട് കാരണം ഒന്ന് അയാൾ ആത്മാർത്ഥമായി ഈ കമ്പനി രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു രണ്ട് വലിയ കമ്പനിയിൽ ജോലി ചെയ്യാൻ അയാളുടെ എത്തിക്സ് അനുവദിക്കുന്നില്ല..