കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി.. വലിയൊരു ആരാധകനിരയെ തന്നെയാണ് ഇപ്പോൾ താരം സ്വന്തമാക്കിയിരിക്കുന്നത് അതേപോലെതന്നെ വലിയൊരു വിമർശക നിലയും താരത്തിന് ഉണ്ട് താരം ഒരു റീല് ചെയ്താലും ഫോട്ടോഷൂട്ട് ചെയ്താലും ഒക്കെ അതിനെ വിമർശിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്താറുള്ളത്. ഓരോ വിമർശന കമന്റുകളും വളരെ വേഗം തന്നെ ശ്രദ്ധ നീയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ രേണു സുധിയെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായ അനുചന്ദ്ര
അനു ഫേസ്ബുക്കിലൂടെയാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത് അനുവിന്റെ വാക്കുകൾ ഇങ്ങനെ..
ഈ ഫിലിം ഇൻഡസ്ട്രിക്കൊരു പ്രത്യേകതയുണ്ട് ; ഒപ്പമുള്ള ഒരുത്തനേം കണ്ണടച്ചു നമ്പരുത്. അത്ര തന്നെ. ബിക്കോസ് എട്ടിന്റെ പണി എവിടന്ന് കിട്ടുമെന്ന് ഒരുതരത്തിലും പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത ഒരു മേഖലയാണത്. പ്രത്യേകിച്ചും താഴെക്കിടയിലെ തട്ടിക്കൂട്ട് സിനിമകളിൽ നിൽക്കുന്ന സ്ത്രീകൾക്ക് അനുഭവങ്ങൾ കൂടുതൽ മോശമാകും. രേണു സുധിക്കൊരു മെന്റർ ഉണ്ടേൽ അയാളിതവർക്കൊന്ന് പറഞ്ഞു കൊടുക്കാൻ ഞാനാഗ്രഹിക്കുന്നു.
കാരണം രേണു മുൻപ് സിനിമാക്കാരിയായിരുന്നില്ല. ഒരു കലാക്കാരന്റെ ഭാര്യ മാത്രമായിരുന്നു. അയാൾ ജീവിച്ചിരുന്ന കാലത്തോളം തന്റെ ‘ഭാര്യ’ ഭാവിയിലൊരു ആർട്ടിസ്റ്റ് ആയി മാറുമെന്നറിയാതെ പോയ ഒരു പാവം കലാക്കാരന്റെ ഭാര്യ. അതുകൊണ്ട് തന്നെ ഇറങ്ങിചെല്ലുന്ന മേഖലയിലെ കള്ളത്തരങ്ങൾ പറഞ്ഞു കൊടുക്കാൻ പോലുമുള്ള സാവകാശം ആ പാവത്തിന് കിട്ടികാണില്ല.
ഇനി മുകളിൽ പരാമർശിച്ച വിഷയത്തിലേക്ക് വരാം. രേണു ഒരു നല്ല നടിയല്ല. ഒരിക്കലുമല്ല. പക്ഷെ അവർക്ക് നിരന്തരം വർക്കുകൾ വരുന്നുണ്ട്. ഫോട്ടോഷൂട്ടും റീൽസും ആൽബവും ഒക്കെ വരുന്നുണ്ട്. അതൊന്നും രേണുവിന്റെ അഭിനയമികവ് കണ്ടു വിളിക്കുന്ന വർക്കല്ല. തുണിയുടെ ഇറക്കം കുറച്ചും, അല്പം ഇഴുകിചേർന്ന രംഗങ്ങളിൽ അഭിനയിപ്പിച്ചും, വിവാഹം കഴിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോഷൂട്ട്സ് ചെയ്യിപ്പിച്ചുമൊക്കെ രേണുവിനെ വിവാദത്തിലേക്ക് തള്ളിയിട്ടു ഒപ്പമുള്ളവർക്ക് റീച്ചുണ്ടാക്കുന്ന ഒരു ടെക്നിക്ക് ആണത്. അതിന് വേണ്ടി മാത്രം വിളിക്കുന്ന വർക്കാണത്. കഴിഞ്ഞ ദിവസം രേണു നായികയാവുന്ന സിനിമയുടെ പൂജയിലൂടെ ചുളുവിൽ ആ സിനിമയുടെ സംവിധായകനും കുറേ വീഡിയോയിൽ കയറി പറ്റിയില്ലേ..അതും അത് തന്നെ സംഭവം..
രേണു അതൊന്നും തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഇത്രേം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ഇനിയും ഏതെല്ലാം വിധത്തിൽ കൂടി പറ്റിക്കപ്പെടും ?
സുധി എന്റെ നല്ല ഫ്രണ്ടായിരുന്നു എന്നൊക്കെ കഴിഞ്ഞദിവസമവരോട് നാലഞ്ചു പേരൊക്കെ പറയുന്നൊരു വീഡിയോ കണ്ടിരുന്നു. അതും സുധിയോടുള്ള അതിസ്നേഹം ഒലിപ്പിച്ചു കൊണ്ട്. എന്നാൽ ഒരു കാര്യം പറയാം സുധിയോടും രേണുവിന്റെ അപ്പനോടും രേണുവിന്റെ അപ്പനപ്പാപ്പന്മാരോടും വരെ സ്നേഹം പറഞ്ഞു ഇനിം ഇതുപോലെ പലവന്മാരും വരും. പ്രത്യേകിച്ചും സിനിമയിൽ.
കണ്ണടച്ച് നമ്പിടാതൈ!
അത്തരത്തിൽ അതി പാസം പ്രകടിപ്പിക്കുന്നോരാകും എട്ടിന്റെ പണി ആദ്യം തരിക. എട്ടിന്റെ പണിയെന്നാൽ അതിൽ ഏതുവിധം ചൂഷണവും പെടും.
ഏതായാലും ആയക്കാലത്തു മൊത്തത്തിലായൊരു മനുഷ്യൻ സ്റ്റേജ് ഷോയും ടെലിവിഷൻ പ്രോഗ്രാമൊക്കെ നടത്തി കഷ്ടപ്പെട്ടുണ്ടാക്കിയൊരു പ്രിവിലേജിന്റെ തണൽപറ്റി, അതിനു മുകളിലേക്ക് കയറി നിന്നതിനെയൊക്കെ ചവിട്ടി മെതിച്ചു നാശമാക്കിയാണ് രേണുവവളുടെ കരിയർ പടുത്തുയർത്തുന്നത്. അതവരുടെ ഇഷ്ടം.
ബട്ട് ഈ പോണ പോക്കിലെ തട്ടിക്കൂട്ട് ഇടങ്ങളിലെ അപകടം അറിയുന്നത് കൊണ്ട് ഒന്ന് മാത്രമേ പറയാനൊള്ളൂ..
ഒന്നിനെയും കണ്ണടച്ച് നമ്പിടാതൈ!