Movie News

ഷൈൻ ഓടിയത് ആലപ്പുഴ കേസിൽ അറസ്റ്റിലാകുമോയെന്ന് ഭയന്ന്!! ഷൈനിന്റെ കേസിൽ വീണ്ടും ട്വിസ്റ്റ്

 

ഇന്നലെ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന പേരാണ് ഷൈൻ ടോം ചാക്കോ.സിനിമാ താരം ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്ന വീഡിയോ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ നിറഞ്ഞുനിന്നു.ഷൈനിനെ തേടി ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് സംഘം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയവേളയിലാണ്, ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും അതിസാഹസികമായി താഴേക്ക് ചാടി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. അതും സിനിമസ്റ്റൈലിൽ..

പിന്നീട് ഷൈനായിരുന്നു ‘ട്രെന്റിം​ഗ് കണ്ടന്റ്’. എന്നാൽ ഇന്നിതാ എല്ലാംമാറിമറിഞ്ഞിരിക്കുകയാണ്. ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസ് തിരുമാനം. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. ആവശ്യമെങ്കിൽ മുടി ശേഖരിച്ച് രാസ പരിശോധന നടത്തും. എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്തിന് പൊലീസിനെ കണ്ടപ്പോൾ ഷൈൻ ഓടിയെന്നതിനും പൊലീസിന് മറുപടി ഉണ്ട്. ആലപ്പുഴ കേസിൽ അറസ്റ്റിൽ ആകുമോ എന്ന പേടിയിലാണ് ഷൈൻ ഓടിയത് എന്നാണ് പൊലീസിൻരെ നി​ഗമനമത്രേ.യുവതാരങ്ങളായ ഷൈന്‍ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ താരങ്ങളുമായി ബന്ധമുണ്ടെന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മോഴിയുടേയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. ഇതു ഭയന്നാണ് സിനിമസ്റ്റൈൽ ഓട്ടമെന്നാണ് പൊലീസ് പറയുന്നത്.
അത്കൊണ്ട് തന്നെ ഇനി ഷൈൻ ടോം ചാക്കോയുടെ പുറകെ പോകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഹോട്ടലിൽ നടനെ കാണാൻ എത്തിയത് മൂന്ന് പേരാണ്. ഹോട്ടലിലെ ബാറിൽ വെച്ചാണ് ഇവരെ കണ്ടത്. മുറിയിൽ എത്തിയത് പാലക്കാട്‌ സ്വദേശി മാത്രമാണ്. ഷൈനുമായി മുൻപരിചയമുണ്ടെന്ന് ഇയാൾ പറയുന്നു. ലഹരി ഉപഗിച്ചിട്ടില്ലെന്നും സുഹൃത്തിന്റെ മൊഴി. റിസപ്ഷനിൽ ലഭിച്ച ഫോണിന്റെ അടിസ്ഥാനത്തിലാണ് ഷൈൻ ഓടിയത് എന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു. മാത്രമല്ല കൊച്ചിയിലെ മുറിയിൽ നിന്ന് തെളിവൊന്നും ലഭിച്ചുമില്ല.

ഷൈനിനെ സംബന്ധിച്ച് ഇത്തരം വിവാദങ്ങള്‍ പുത്തരിയല്ല. 2015ല്‍ കൊക്കെയ്ന്‍ കേസില്‍ നടന്‍ അറസ്റ്റിലായിരുന്നു. കൊക്കെയ്ന്‍ കൈവശംവച്ചതിനായിരുന്നു ഷൈന്‍ ടോം ചാക്കോയെയും മൂന്ന് പരസ്യമോഡലുകളെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്നും തെളിവുകളുണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ഷൈനിനെതിരെ വെറുതെവിട്ടു. കേസില്‍ അകപ്പെട്ടതിന് ശേഷം കരിയറില്‍ തിരിച്ചടി നേരിട്ട ഷൈന്‍ പിന്നീട് സിനിമയില്‍ സജീവമായി. തമിഴിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചു.

അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടുമൂലമാണ് കൊക്കെയ്ന്‍ കേസില്‍ ഇയാളെ ശിക്ഷിക്കാന്‍ കഴിയാതെ വന്നതെന്ന് കോടതി തന്നെ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. മലയാള സിനിമയെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു ഇത്. അറസ്റ്റും ജയില്‍വാസവും കാരണം ഷൈന്‍ ടോം ചാക്കോയുടെ താരമൂല്യം ഇടിഞ്ഞിരുന്നെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ടും വീണ്ടും താരമൂല്യം ഉയർത്തി നടൻ തിരിച്ചെത്തി. എന്നാൽ സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ചുള്ള ചർച്ചകൾ തുടർന്നു. പലപ്പോഴപം സിനിമയിലെ ലഹരി ഉപയോ​ഗം ചർച്ചയാകുമ്പോൾ ഷൈനിന്റെ പേരും ചേർത്തു വായിച്ചിരുന്നു

ഹേമകമ്മിറ്റി റിപ്പോർട്ട് കൂടെ പുറത്ത് വന്നതോടെ ചർച്ചകൾഒന്നുകൂടെ കൊഴുത്തു. മലയാളത്തിലെ ചില യുവതാരങ്ങള്‍ക്കെതിരെ ലഹരി ആരോപണം ഉയര്‍ന്നെങ്കിലും പൊലീസ് ശക്തമായ നടപടികളൊന്നും സ്വീകരിച്ചില്ല. നിര്‍മാതാക്കളുടെ സംഘടനയും ചിലനടന്മാര്‍ക്കെതിരെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ നടപടിവേണമെന്ന ആവശ്യവുമായി അന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ അതും വളരെ പെട്ടെന്ന് ആറി തണുത്തു.

പിന്നീട്കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശ് നടത്തിയ ലഹരിപാര്‍ട്ടിയില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നീ താരങ്ങള്‍ പങ്കെടുത്തുവെന്ന വെളിപ്പെടുത്തൽ ഒരിക്കൽ കൂടി സിനിമാ ലോകത്തെ പ്രതിരോധത്തിലാക്കി. എന്നാല്‍, കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങാതിരുന്നത് താരങ്ങള്‍ക്ക് അനുകൂലമായി. ശാസ്ത്രീയമായ രീതിയില്‍ രാസലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ചയാണ് പലപ്പോഴും താരങ്ങള്‍ക്ക് തുണയാകുന്നത്.

കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതോടെ ലഹരിയുടെ കണ്ണികള്‍ മലയാള സിനിമയിലേക്ക് നീളുകയായിരുന്നു. യുവതാരങ്ങളായ ഷൈന്‍ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ താരങ്ങളുമായി ബന്ധമുണ്ടെന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി. മൊഴിയില്‍ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇരുതാരങ്ങളേയും ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പുതിയ വിവാദം.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട യുവതിയുടെ മൊഴിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.