ഷൈൻ ടോം ചാക്കോയ്ക്കെതിരായി വിൻസി നൽകിയ കേസിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കേസിൽ വലിയ നഷ്ടം സംഭവിക്കാൻ പോകുന്നത് പരാതിക്കാരിയായ നടി വിൻസിക്കാണെന്ന് പറഞ്ഞ ശാന്തിവിള പരാതി നൽകാൻ വൈകിയതിൽ വിൻസിയെ ശാന്തിവിള വിമർശിച്ചു. അന്ന് ആ സംഭവം ഉണ്ടായപ്പോൾ തന്നെ അറിയിക്കണമായിരുന്നുവെന്നും അല്ലാതെ പള്ളി പരിപാടിക്കിടെ വെച്ച് കൈയ്യടി നേടാനല്ല ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും ശാന്തിവിള പറഞ്ഞു. ‘വായിൽ നിന്ന് കൂവപ്പൊടി വന്നുവെന്നത് കൊണ്ട് ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസ് എടുക്കാനാകില്ല. ആ കുട്ടി പറയുന്ന മറ്റൊരു പരാതി ഡ്രസ് ഞാൻ ശരിയാക്കിത്തരാ എന്ന് നടൻ പറഞ്ഞുവെന്നാണ്. അതിന്റെ പേരിലും പീഡനകേസ് എടുക്കാനാകില്ല. ഈ കുട്ടി പരാതി പറയുന്നത് ഒരു പള്ളി പരിപാടിക്കിടെയാണ് . അത് ശരിയല്ല, സംഭവം ഉണ്ടായപ്പോൾ തന്നെ പരാതി പറയണം, പോലീസിനെ വിളിക്കണം. പോലീസ് വരാതെ അടുത്ത ഷോട്ട് അഭിനയിക്കില്ലെന്ന് പറയണം. അതിനുപകരം പള്ളി സമ്മേളനത്തിൽ കൈയ്യടി കിട്ടാൻ പ്രസംഗിച്ചത് കൊണ്ടായില്ല. ഈ വിഷയത്തിൽ നഷ്ടം സംഭവിക്കാൻ പോകുന്നത് ആ കുട്ടിക്കാണ്. ഇനി പൊടിയരിയന്മാരുടെ പടത്തിൽ ആ പെൺകുട്ടിയെ അഭിനയിപ്പിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസ് ഇവിടെ ഉണ്ടായല്ലോ, അന്ന് നടിക്ക് നടീനടൻമാരും നിർമ്മാതാക്കളും ടെക്നീഷ്യൻമാരുമൊക്കെ വലിയ പിന്തുണ പ്രഖ്യാപിച്ചു. ആ പിന്തുണ ശരിക്കും ഉണ്ടായിരുന്നുവെങ്കിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി അവർ ആയിരുന്നേനെ. അവർക്ക് അഞ്ച് വർഷം കൂടുമ്പോൾ പോലും സിനിമ ഇല്ല. അതാണ് കൂടെ നിൽക്കുന്നവർ തന്നെ പണിയും. എന്തായാലും വിൻസിക്കാണ് ഈ കേസ് കൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നത്. ഷൈൻ ടോം ചാക്കോയെ ഞാൻ ന്യായീകരിക്കുകയല്ല, ഒരുപാട് തവണ ഞാൻ അയാളെ വിമർശിച്ചിട്ടുണ്ട്. പക്ഷെ അയാൾക്ക് പോസിറ്റീവുകളും ഉണ്ട്. ഒന്ന് കോടികളൊന്നും പ്രതിഫലമായി ചോദിക്കില്ല. സെറ്റിൽ വന്നാൽ സിനിമ അല്ലാതെ മറ്റ് ചിന്തയില്ല. സംവിധായകന് പ്രശ്നം ഉണ്ടാക്കില്ല. കൃത്യമായി സെറ്റിൽ ഇടപെടും. പിന്നെ കൊച്ചിയിലെ കാമറയും തൂക്കിപ്പോകുന്ന കൂതറകൾ കൊഴയാൻ പോകുമ്പോൾ അയാൾ കൊഴയും. അത് ഈ കൂതറകളുടെ കുഴപ്പമാണ്. അപ്പോ അവരുടെ നിലവാരത്തിലേക്ക് അയാളും താഴും. മലയാള സിനിമയിൽ ലഹരി ഉപയോഗം പണ്ടേ ഉണ്ട്. വയലാർ ഏത് വയസിലാണ് മരിച്ചത്? എകെ ആന്റണി എന്ന ബുദ്ധിശൂന്യനായ മുഖ്യമന്ത്രി കേരളം ഭരിച്ചപ്പോൾ കള്ളും ചാരായവും നിരോധിച്ചതാണ് ജനം സിന്തറ്റിക്ക് ലഹരിയിലേക്ക് നീങ്ങാൻ കാരണമായത്. പോലീസ് വന്നപ്പോൾ ഷൈൻ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടുകയാണ്. എന്തൊരു നാണക്കേടാണ്. അയാളൊരു നടനാണ്. മുൻപ് ഇയാളൊരു കൊക്കൈൻ കേസിലെ പ്രതിയായിരുന്നു. തെളിവില്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു. അച്ഛനും അമ്മയും അയാളെ ന്യായീകരിക്കുകയാണ്. ആദ്യം നന്നാവേണ്ടത് അവരാണ്. സിന്തറ്റിക് സാധനം ഉപയോഗിച്ച് മലയാള സിനിമയിൽ നാല് നായകൻമാർ ചാവും. 74 വയസായ മമ്മൂട്ടിക്ക് അസുഖം വന്നപ്പോൾ 25 എപ്പിസോഡ് ചെയ്ത ചാനലുകൾ ഉണ്ടിവിടെ. 74 വയസുവരെ മാന്യനായി ജീവിച്ച വ്യക്തിയാണ് അദ്ദേഹം. എത്രയൊക്കെ മമ്മൂട്ടിയാണെന്ന് പറഞ്ഞാലും കോടികൾ ഉണ്ടായാലും അദ്ദേഹത്തിന് 74 വയസായല്ലോ.അപ്പോൾ അദ്ദേഹത്തിന് സ്വാഭാവികമായും അസുഖം വരാം. അദ്ദേഹത്തെ കുറിച്ചൊക്കെയാണ് ചർച്ച. അല്ലാതെ ഇവിടെ എല്ലും പല്ലുമൊക്കെ പോകാറായവരെ കുറിച്ചല്ല. കോടികൾ ഉള്ളതുകൊണ്ട് കുറച്ചുനാൾ പിടിച്ച് നിൽക്കും. പിന്നെ രക്ഷയില്ല. എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാകില്ലെന്നാണ് നിലപാട്. മലയാളത്തിൽ നല്ല കുറെ നടൻമാർ ഉണ്ട്. വിനീത് ശ്രീനിവാസിനെ ആരേലും കുറ്റം പറയുവോ? ലഹരി ഉപയോഗിച്ച ധ്യാൻ പിന്നീട് തിരുത്തി. ഉണ്ണി മുകുന്ദനെ ഞാൻ നല്ലനടൻമാരുടെ കൂട്ടത്തിൽ പെടുത്തില്ല. അയാൾക്ക് ക്രിപ്റ്റോകറൻസി ഇടപാടും പെണ്ണ് പിടിയുമൊക്കെയുണ്ട്. ക്രിപ്റ്റോ കറൻസിയൊക്കെ പിടിക്കുമെന്നായപ്പോഴാണ് ഇയാൾ രാജ്യസ്നേഹി ആയത്. പ്രണവ് മോഹൻലാലിനെ കുറിച്ചോ ദുൽഖറിനെ കുറിച്ചോ വിഷ്ണു ഉണ്ണികൃഷ്മനെ കുറിച്ചോ എന്തെങ്കിലും ആരെങ്കിലും പറയുന്നത് കേട്ടോ? ഇല്ല, അവരൊക്കെ നല്ല താരങ്ങളാണ്. മലയാള സിനിമയിൽ ഷൂട്ടിങ് നടക്കുന്നിടത്ത് ഷാഡോ പോലീസ് വരാൻ പാടില്ലെന്ന് ഉണ്ണികൃഷ്ണൻ എതിർക്കുന്നത് എന്തിനാണ്? ഉണ്ണിക്ക് സിനിമയാണ് ലഹരി, എന്നിട്ടും എന്തിനാണ് ഇതിനെയൊക്കെ എതിർക്കുന്നത്. ഇവനൊക്കെ വലിച്ച് ചാവട്ടെ എന്ന് ഉണ്ണികൃഷ്ണൻ വിചാരിക്കുന്നത് കൊണ്ടായിരിക്കുമെന്നും, ശാന്തിവിള പറഞ്ഞു.സെറ്റിൽ വെച്ച് ഷൈൻ അപമര്യാദയിൽ സംസാരിച്ചെന്നും ലഹരി ഉപയോഗിച്ച് ഷൂട്ടിനെ ബാധിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് വിൻസി അലോഷ്യസ് നൽകിയ പരാതി. ഷെെൻ ടോമിനെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് സിനിമ സംഘടനകൾ