മുഖസൗന്ദര്യത്തിന് എന്തെല്ലാം സൗന്ദര്യവർദ്ധക വസ്തുക്കളെ ആണല്ലേ ആശ്രയിക്കുന്നത്.. എന്നാൽ അത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളിൽ എല്ലാം എത്രമാത്രം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നോ.. വീട്ടിൽ തന്നെ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ നമുക്ക് മുഖകാന്തി വർദ്ധിപ്പിക്കാം. മറ്റു സൗന്ദര്യ സംരക്ഷണം മാർഗങ്ങളെ അപേക്ഷിച്ച് ഇതിന് സൈഡ് എഫക്ട് കുറവായിരിക്കും. പാൽപ്പാട മുഖത്ത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കിയാലോ..??
മുഖത്ത് പതിവായി പാല്‍പാട തേക്കുകയാണെങ്കില്‍ അത് കാര്യമായ മാറ്റം തന്നെയാണ് മുഖത്ത് കൊണ്ടുവരിക. ഇങ്ങനെ പാല്‍പാട പതിവായി തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല്‍ പാട പ്രവര്‍ത്തിക്കുക. ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവുക.
പാല്‍പാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിന്‍റെ ഗുണം സ്കിന്നില്‍ കാണുകയും ചെയ്യാം. ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല്‍ പാട സഹായിക്കുന്നു. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.
പാല്‍ പാടയുടെ മറ്റൊരു പ്രത്യേകതയാണ് ഇത് മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ കൂടി സഹായകമാകുമെന്നത്. ഇനി, മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കില്‍ പാല്‍ പാട തേക്കുന്നതിനൊപ്പം അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി.
പാല്‍ പാട കൊണ്ട് തയ്യാറാക്കാവുന്ന പല ഫെയ്സ് മാസ്കുകളുമുണ്ട്. പാല്‍ പാട, തേൻ എന്നിവ ചേര്‍ത്തും തയ്യാറാക്കുന്ന മാസ്കും സ്കിൻ കെയറില്‍ ധാരാളം പേര്‍ വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി ചര്‍മ്മത്തിന് വേണ്ട- മോയിസ്ചറൈസിംഗ്, ബ്രൈറ്റനിംഗ് എന്നിവയ്ക്കെല്ലാം സഹായകമാകുന്നതാണ്.
content highlight: skin-benefits-of-using-milk-cream