Movie News

സൂര്യ കട്ടക്കലിപ്പിൽ, ഒപ്പം ജയറാമും ജോജുവും; ‘റെട്രോ’ ട്രെയിലര്‍ ഇനിയും കണ്ടില്ലേ ? | actor-suriya-movie-retro-trailer

ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന

തമിഴ് സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂര്യ ചിത്രമാണ് റെട്രോ, ഇപ്പോഴിതാ ചിത്രത്തിന്റെ മാസ് ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. 1 മിനിറ്റും 14 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും.

 

ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ​ഗംഭീര പ്രകടനം തന്നെ റെട്രോയിൽ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

content highlight: actor-suriya-movie-retro-trailer