വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിക്കാന്‍ സാധിച്ച കലാകാരിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ അനുമോള്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് അനായാസമായി പ്ലാവില്‍ കയറുകയും ചക്കയിടുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് അനു പങ്കുവച്ചിരിക്കുന്നത്.
‘സാരി എന്റെ കംഫര്‍ട്ട് വെയര്‍ ആണെന്ന് ഞാന്‍ പറയുമ്പോള്‍, എന്നെ വിശ്വസിക്കൂ. അതെ, പ്ലാവിലേക്ക് കത്തിയുമായി തൂങ്ങിപ്പിടിച്ചു കയറുമ്പോള്‍ പോലും! ഗ്രേസും സര്‍വൈവല്‍ മോഡും മീറ്റ് ചെയ്യുന്നു,’ എന്നാണ് വീഡിയോയ്ക്ക് അനു നല്‍കിയ അടിക്കുറിപ്പ്.
പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
content highlight: Actress Anumol