History

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ​ഗർത്തങ്ങളാണ് ഇവ..ഏകദേശം മൂന്നരക്കോടി വര്‍ഷം മുമ്പാണ് ഇത് രൂപപ്പെടുന്നത്.

 

പോപി​ഗായ് ക്രേറ്റർ എന്ന് കേട്ടിട്ടുണ്ടോ?? റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ​ഗർത്തങ്ങളാണ് ഇവ..ഏകദേശം മൂന്നരക്കോടി വര്‍ഷം മുമ്പാണ് ഇത് രൂപപ്പെടുന്നത്. സൈബീരിയയുടെ വടക്കന്‍ ഭാഗത്തുള്ള ടൈമീര്‍ മേഖലയില്‍ ഛിന്നഗ്രഹം പതിച്ചു. അത് തീര്‍ത്ത വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തില്‍ ധാരാളം ഘനയടി അളവില്‍ പാറകള്‍ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ഈ അവശിഷ്ടങ്ങള്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ വരെ വന്നു പതിച്ചു. ഇങ്ങനെ ആഘാതത്തില്‍ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റര്‍ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് ഈ ഗര്‍ത്തം.ഇത്തരത്തിലുണ്ടാകുന്ന കുഴികള്‍ക്ക് 160 അടി വരെ ആഴവും 230 അടി വരെ വീതിയുമുണ്ടാകും. ഇത്തരം ഗര്‍ത്തങ്ങള്‍ റഷ്യയുടെ വടക്കന്‍ യമാല്‍, ഗൈഡന്‍ പെനിന്‍സുലകളിലാണ് ഉണ്ടായത്. ഈ ​ഗർത്തങ്ങൾ നിറയെ വജ്രങ്ങളാണ്. ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുതാണ് ഇവിടെയുള്ളത്.
ഇടി നടന്ന് ക്ഷണനേരത്തിനുള്ളിൽ ലക്ഷക്കണക്കിന് ആണവസ്‌ഫോടനങ്ങൾക്കു തുല്യമായ ഊർജ ഉൽപാദിപ്പിക്കപ്പെട്ടു,സൂര്യോപരിതലത്തിലേക്കാൾ ഉയർന്ന താപനിലയും. ആഘാതം ഏറ്റുവാങ്ങിയ ബിന്ദുവിൽ നിന്ന് 12–13 കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന പാറകളിലെ ഗ്രാഫൈറ്റ് ഇതോടെ വജ്രങ്ങളായി മാറി. എന്നാൽ ഈ വജ്രങ്ങൾക്ക് 2 മില്ലിമീറ്ററിൽ താഴെ വലുപ്പമേ ഉള്ളൂ. ആഭരണങ്ങൾക്ക് ഉപയോഗിക്കാവുന്ന ശുദ്ധിയും ഇവയ്ക്കില്ല.