മലയാള സിനിമയിൽ വളരെയധികം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മാല പാർവതി. കഴിഞ്ഞ ഒരു ദിവസം മാല പാർവതി നടി വിൻസിയുടെ വിഷയത്തിൽ പ്രതികരിച്ചിരുന്നത് ശ്രദ്ധ നേടിയിരുന്നു ഈ പ്രതികരണത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ അനുചന്ദ്ര രംഗത്ത് വരികയും ചെയ്തിരുന്നു ഇപ്പോൾ ഇതേ കാര്യത്തെക്കുറിച്ച് തന്നെ പഴയ ഒരു മാലാപാർവതിയുടെ അഭിമുഖം പങ്കുവെച്ചു കൊണ്ടാണ് അനു ചന്ദ്ര എത്തിയിരിക്കുന്നത് പാലാ പാർവതി പഴയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത് വാക്കുകൾ ഇങ്ങനെ…
സൈക്കോളജിയിൽ ബിരുദവും മാസ്റ്റേഴ്‌സും എം.ഫില്ലും പൂർത്തിയാക്കിയ ഈ സ്ത്രീ ഒരു പഴയ ഇന്റർവ്യൂനകത്തിരുന്ന് ചിരിച്ചു കൊണ്ട് പറയുവാ
‘ സ്ത്രീകൾ ജോലി ചെയ്യുമ്പോൾ സ്ത്രീകളുടെ പ്രത്യേകത വെച്ചിട്ട് ആൾക്കാർ വന്ന് കൂടെ വരുവോ കിടക്കോ അങ്ങോട്ട് വരുവോ ഇങ്ങോട്ട് വരുവോ എന്നൊക്കെ ചോദിക്കും. അതവരുടെ ആവശ്യമാണ്. അവിടെ പ്രതികരിക്കാം. ഒരു കളി തമാശയൊക്കെയായിട്ട് , അല്ലാതെ വഴക്കായിട്ടല്ല. ആ ഒരു സ്കിൽ ആണ് നമ്മൾ പഠിക്കേണ്ടത്. ‘ എന്ന്.
എനിക്ക് പ്രത്യേകിച്ചിതിലൊന്നും പറയാനില്ല. എന്നാലും ഒരു സത്യം പറയാം ഇതിനിടയിലൂടെ ഇവർ പിന്നെയും പലതും പറഞ്ഞു പോകുന്നുവെങ്കിലും ഈ വാചകങ്ങൾ മാത്രമാണ് എന്റെ ചെവിയിൽ കൊളുത്തി നിക്കുന്നത്. അതായത് ഇതിനകത്തെ ഊളത്തരം കാരണം ഇവർ പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം റദ് ചെയ്യപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം ഇന്നലെ ഷൈൻ ടോമിനെ ന്യായീകരിക്കാനുള്ള അവരുടെ ആ ത്വര എവിടന്ന് വന്നുവെന്ന് ഇത് വ്യക്തമാക്കുകയും ചെയ്തു.
വെര്‍ബല്‍ റേപ്പ് നേരിടുന്ന എല്ലാ സ്ത്രീകൾക്കും മാല പാർവ്വതി പറയുന്ന പോലെ ഇളിച്ചു കാട്ടി നേരിടാൻ പറ്റില്ല, അത്തരമൊരു അവസ്ഥയെ ലാഘവത്തോടെ നേരിടാൻ പറ്റില്ല എന്നാണ് സൈക്കോളജിയിൽ ബിരുദവും മാസ്റ്റേഴ്‌സും എം.ഫില്ലും പൂർത്തിയാക്കിയ ആ സ്ത്രീ മനസിലാക്കേണ്ടത്. അതുപോലെ മോശമായി സ്ത്രീകളോട് ഇടപഴകുന്ന പുരുഷന്മാരെ / ഇനി വളർന്നു വരുന്ന ആൺകുട്ടികളെയൊക്ക തിരുത്താൻ ശ്രമിക്കുക എന്നൊരു സംഭവം പുള്ളിക്കാരത്തിയുടെ ചിന്തകളിൽ പോലുമില്ല എന്നതാണ് അടുത്ത അത്ഭുതം.
ഇനി വലിയൊരു നഗ്നസത്യം പറയാം ; സ്വന്തം പെണ്മക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ പല അമ്മമാരും പറയാറുണ്ടായിരുന്നു ; ഇത് പുറത്താരും അറിയരുത്. അറിഞ്ഞാൽ അത് നിന്റെ ഭാവിയെ മോശമായി ബാധിക്കും എന്നൊക്കെ. വേട്ടക്കാരനെ സംരക്ഷിച്ചു ഇരയെ തളർത്തി ജീവിച്ച അമ്മമാരും, വെർബൽ റേപ്പിനെ കളി തമാശയായി കാണാൻ പറയുന്ന സ്ത്രീകളും തമ്മിൽ ഒരു വ്യത്യാസവും ഞാൻ നോക്കിയിട്ട് കാണുന്നില്ല!