കഴിഞ്ഞ ദിവസം മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയത് നടൻ പൃഥ്വിരാജ് ആയിരുന്നു മൂന്നാമത്തെ തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് താരത്തെ തേടി വരുന്നത് അതുകൊണ്ടുതന്നെ വളരെയധികം ഈ ഒരു അവാർഡ് ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാൽ ഇതിന് പിന്നിൽ രസകരമായ ഒരു കാര്യമുണ്ട് എന്ന് അധികമാർക്കും മാറിയില്ല അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്
മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ നടൻ എന്നുള്ള ബഹുമതി ആദ്യം സ്വന്തമാക്കിയത് നടൻ സുകുമാരനായിരുന്നു. മുപ്പതാമത്തെ വയസ്സിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇത് നേടുന്ന നടനെന്ന് റെക്കോർഡ് ആയിരുന്നു സുകുമാരൻ കൈവരിച്ചത് എന്നാൽ 25മത്തെ വയസ്സിൽ മികച്ച നടനുള്ള റെക്കോർഡ് നേടി കൊണ്ട് മോഹൻലാൽ ആ റെക്കോർഡ് തിരുത്തി കുറിക്കുകയാണ്.. കാലങ്ങൾക്ക് ഇപ്പുറം 24-മത്തെ വയസ്സിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊണ്ട് ഒരുകാലത്ത് അച്ഛന്റെ കൈവശമുണ്ടായിരുന്ന റെക്കോർഡ് ലാലേട്ടനിൽ നിന്നും തന്റെ പേരിലേക്ക് തിരിച്ചു നേടുകയായിരുന്നു വാസ്തവത്തിലൂടെ പൃഥ്വിരാജ് ചെയ്തത്
ഇപ്പോഴിതാ തുടർച്ചയായ മൂന്നു ദശാബ്ദങ്ങളിലും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ റെക്കോർഡ് കൈവരിക്കുന്നത് പൃഥ്വിരാജ് ആണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സംവിധാനത്തിലൂടെ മലയാള സിനിമയിലെ ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമയുടെ സംവിധായകനായും നിലനിൽക്കുന്നുണ്ട് അധികമാർക്കും അറിയാത്ത ഒരു വലിയ രഹസ്യം ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നത് ഏറെ യാദൃശ്ചികം മാത്രം.