മരണമാസിലെ ‘ബ്യൂട്ടിഫുൾ ലോകം’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്.
വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരണമാസ്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ബേസിൽ ജോസഫാണ്. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും തകർപ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗോകുൽനാഥ് ജി, ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
content highlight:maranamass-video-song