അഴകും, സ്വാഗും ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ അടുത്ത ഒരു ചിത്രവും വൈറലായിരിക്കുകയാണ്.
ചായ ഗ്ലാസ് കാലിൽ വെച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. വൈബ് അൺമാച്ചിഡ് എന്ന ക്യാപ്ഷനോടെ മമ്മൂക്കയുടെ ചിത്രങ്ങൾ പങ്കുവെച്ചത് നടി ഐശ്വര്യ മേനോൻ ആയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.
വെള്ള ഡ്രെസ്സിൽ ഫോൺ നോക്കിയിരിക്കുന്ന മമ്മൂക്ക കട്ടൻ ചായയുടെ ഗ്ലാസ് കാലിലാണ് വെച്ചിരിക്കുന്നത്. ചിത്രം വളരെ വേഗമാണ് വൈറലായത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു മമ്മൂക്ക എന്നാണ് ആരാധകർ ചിത്രത്തിന് അടിയിൽ കമന്റായി ചോദിക്കുന്നത്. ഓഫ് സ്ക്രീനിലും വൈബും സ്വാഗും കാണിക്കാൻ മമ്മൂക്കക്ക് മാത്രമേ സാധിക്കൂ എന്നും ആരാധകർ ചിത്രത്തിനടിയിൽ കമന്റായി പറയുന്നുണ്ട്.
കട്ടൻ ചായ, ക്രൗൺ ഓൺ, വൈബ് അൺമാച്ചിഡ്, ദി വൺ ആൻഡ് ഓൺലി മമ്മൂക്ക എന്ന ക്യാപ്ഷനോടെയാണ് നടി ഐശ്വര്യ മേനോൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ അടിയിൽ മമ്മൂക്കയുടെ പഴയ സമാനമായ രീതിയിലുള്ള മറ്റൊരു ചിത്രവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.
content highlight: Mammootty