Celebrities

“ജീവിതത്തിലെ പ്ലാനിങ്ങുകൾ ഒന്നും നടന്നിട്ടില്ല അതുകൊണ്ടുതന്നെ ഇപ്പോൾ ഒന്നും പ്ലാൻ ചെയ്യാറില്ല “- ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ

14 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്നപ്പോഴും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു വ്യക്തിത്വമാണ് നടി മഞ്ജു വാര്യർ വലിയ ഇഷ്ടത്തോടെ തന്നെയായിരുന്നു മലയാളികൾ മഞ്ജുവിനെ വീണ്ടും തങ്ങളുടെ സ്വീകരണം മുറിയിലേക്ക് സ്വീകരിച്ചത് ഇപ്പോൾ ഇത് ഒരു അഭിമുഖത്തിൽ മഞ്ജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജീവിതത്തിലെ പ്ലാനിങ്ങുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് മഞ്ജു ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്

ജീവിതത്തിൽ അങ്ങനെ പ്ലാനിങ്ങുകൾ ഒന്നും ചെയ്യുന്ന ആളല്ല ഞാൻ ഒഴുക്കിനനുസരിച്ച് നിയന്ത്രിക്കുകയാണ് ചെയ്യുന്നത് ഒന്നാമത്തെ കാര്യം എനിക്ക് പ്ലാനിങ്ങുകൾ ഒന്നും ചെയ്യാൻ അറിയില്ല ഈ കാര്യം ഇങ്ങനെ ചെയ്യണം എന്ന് നേരത്തെ ഞാൻ ചിന്തിക്കാറില്ല ഞാൻ പ്ലാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ നടന്നിട്ടുമില്ല അതുകൊണ്ടുതന്നെ പ്ലാനിങ്ങുകൾ ഒന്നും ചെയ്യാറില്ല ഒഴുക്കിനനുസരിച്ച് അങ്ങനെ പോകുന്നു പ്രധാനകാരണം എനിക്ക് പ്ലാൻ ചെയ്യാൻ അറിയില്ല എന്നതാണ് എന്നും ഏറെ രസകരമായ രീതിയിൽ മഞ്ജു പറയുന്നുണ്ട് താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗമാണ് ആളുകൾ ഏറ്റെടുത്തത്

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരിക്കുന്നത് മഞ്ജുവിന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായി പ്രിയദർശനി രാംദാസ് മാറിയിട്ടുണ്ട് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ലൂസിഫർ എന്ന ചിത്രത്തിൽ പ്രിയദർശനി എന്ന കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമുള്ളതായിരുന്നില്ല എന്നും എന്നാൽ അത് ഈ ചിത്രത്തിൽ മാറ്റിയിട്ടുണ്ട് എന്നുമാണ് പലരും പറയുന്നത്