Movie News

അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Adipoli movie

ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ.നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി.

ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ.നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. മെയ് മാസം ചിത്രം തിയേറ്ററിൽ എത്തുന്നു. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി.

രചന.പോൾ വൈക്ലിഫ്. ഡി ഒ പി . ലോവൽ എസ്. സംഗീതം അരുൺ ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. എഡിറ്റിംഗ് കണ്ണൻ മോഹൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ.ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി. പ്രൊഡക്ഷൻ മാനേജർ ജിത്തു ഇരിങ്ങാലക്കുട.

അഭിനേതാക്കൾ വിജയരാഘവൻ,പ്രജിൻ പ്രതാപ് ,അമീർ ഷാ,ചന്തുനാഥ്‌, ജയൻ ചേർത്തല, ഗൗതം കൃഷ്ണ, ജയകുമാർ,ശിവ, ഉമർ ഷാരൂഖ്, ബാലാജി ശർമ, റിയാസ് നർമ്മകല,മണിയൻ ഷൊർണുർ,ആഷിക അശോകൻ,മറീന മൈക്കിൾ, ചൈതന്യ പ്രതാപ്,തുഷാര പിള്ള, അനുഗ്രഹ എസ് നമ്പ്യാർ , സന, ദീപ ജയൻ,ഗൗരി നന്ദ, ഐശ്വര്യ വര്‍ത്തിക എന്നിവർ അഭിനയിക്കുന്നു.

കലാസംവിധാനം അജയ് ജി അമ്പലത്തറ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. മേക്കപ്പ് ജയൻ പൂങ്കുളം. അസിസ്റ്റന്റ് ഡയറക്ടേഴ്സ്. നന്ദു കൃഷ്ണൻ ജി.,യദുകൃഷ്ണൻ. അസോസിയേറ്റ് ക്യാമറമാൻ ബിജു.പോസ്റ്റർ ഡിസൈനർ സനൂപ് ഇ സി. കൊറിയോഗ്രഫർ രേഖാ മാസ്റ്റർ. ഫൈറ്റ്സ് അനിൽ. സ്റ്റിൽസ് അനൂപ് പള്ളിച്ചൽ.
പി ആർ ഒ എം കെ ഷെജിൻ.

content highlight: Adipoli movie