കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ പല താരങ്ങളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നത് വ്യാജ വാർത്തയുടെ ഒരു തള്ളിക്കയറ്റം തന്നെയാണ് നിരവധി ആളുകളാണ് ഈ വ്യാജവാർത്തയിൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത് പല താരങ്ങളും മരിച്ചു എന്ന തരത്തിൽ വരെയാണ് വാർത്തകൾ വരുന്നത് അത്തരത്തിൽ ഗായകനായി വേണുഗോപാലിനെ കുറിച്ചും അടുത്ത സമയത്ത് വ്യാജ വാർത്തകൾ വന്നിരുന്നു ഇപ്പോൾ ആ വ്യാജവാർത്തയെ കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തന്നെ രംഗത്ത് വന്നിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്
മല്ലു റോക്സ് എന്ന ഒരു ചാനലാണ് ഈ ഒരു വാർത്താ പങ്ക് വെച്ചിരിക്കുന്നത് അർബുദം കവർന്നെടുത്തു കണ്ണുനീരോടെ ജി വേണുഗോപാൽ എന്ന ശീർഷകത്തോടെയാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത് . മരണം കീഴടക്കി കണ്ണീരായി ഗായകൻ ജി വേണുഗോപാൽ എന്ന ഹെഡിങ് പങ്കുവെച്ചുകൊണ്ടാണ് ഈ കാര്യത്തെക്കുറിച്ച് ജി വേണുഗോപാൽ ഒരു കുറിപ്പിലൂടെ അറിയിക്കുന്നത് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
View this post on Instagram
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാൻ ആയിരിക്കുന്നു ഈ ഞാൻ ഇപ്പോൾ കാശ്മീരിലെ സോന്മാർക്ക് ഗുൽമാർക്ക് പെഹൽകാം എന്നിവിടങ്ങളിൽ ട്രക്കിങ്ങും മഞ്ഞുമല കയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയും അത് തിരിച്ചെത്തിയപ്പോഴാണ് ഈ ഒരു വാർത്ത എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ഇങ്ങനെ നീ ഇടയ്ക്കിടെ ചത്താൽ ഞങ്ങൾ എന്തോന്ന് ചെയ്യുമെടെ എന്ന ശീർഷകത്തോടെ അയച്ചുതന്നത് ഇനി ഞാൻ ഉടനെ ഒന്ന് മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഒരു പത്രസമ്മേളനം നടത്തണം എന്ന് നിങ്ങൾ ഉപദേശിക്കണമേ എന്ന് പറഞ്ഞു കൊണ്ടാണ് വേണുഗോപാൽ ഈ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്