മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രം. ഈ ചിത്രം വലിയതോതിൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ഉണ്ടായിരുന്ന അനുഭവങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകനായ തരുൺ മൂർത്തി മോഹൻലാലിനോടൊപ്പം ഉള്ള ഓരോ നിമിഷത്തെ കുറിച്ചും അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്
” ശരിക്കും ഒരു ഫാൻ ബോയ് മൊമെന്റിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത് സിനിമയിലെ ഒരു രംഗത്തിൽ ഒന്ന് ചരിക്കണം എന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് എന്തിനാ മോനെ എനിക്ക് ഓൾറെഡി കുറച്ച് ചരിവ് ഉണ്ടല്ലോ എന്നാണ്. അപ്പോൾ ഞാൻ പറഞ്ഞു കുറച്ചു കൂടി ചരിക്കണം ആഗ്രഹമാണെന്ന് അതിനെന്താ ചരിക്കാല്ലോ എന്ന് ലാലേട്ടൻ പറഞ്ഞു . ശേഷം അവിടെ ഇരുന്ന് ആളുകളോട് പറഞ്ഞു ആ കുട്ടിക്ക് തോളിൽ ചരിക്കണം അത്ര ചരിച്ചു കളയാമെന്ന്.
ലാലേട്ടന്റെ കണ്ണിന്റെ ചെറിയൊരു അനക്കത്തിന് പോലും അർത്ഥമുണ്ടെന്ന് തോന്നും അദ്ദേഹം അഭിനയിക്കുന്ന ടൈമിൽ ഒരു ഡയമെൻഷൻ എഡിറ്റിംഗ് കാണുമ്പോൾ ഒന്നും മ്യൂസിക് കൂടിയിട്ട് കാണുമ്പോൾ അതിന് മറ്റൊരു അർത്ഥം വരുമെന്നാണ് തോന്നാറുള്ളത് എന്നും മൂർത്തി പറയുന്നുണ്ട് ശരിക്കും ഒരു ഫാൻ പോയി മൊമെന്റിലൂടെയാണ് താൻ കടന്നുപോയത് എന്നും നിമിഷങ്ങൾ തനിക്ക് മറക്കാൻ സാധിക്കില്ല എന്നുമാണ് പറയുന്നത്. ഒരു സീൻ എടുക്കുന്ന സമയത്ത് തനിക്ക് കട്ട് വിളിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല എന്ന് പറഞ്ഞു ബിനു ആണെങ്കിൽ എന്റെ അടുത്തിരുന്ന് കട്ട് വിളിക്കല്ലേ എന്ന് പറയുന്നുണ്ട് ഇങ്ങനെ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ഓരോ ദിവസവും മോഹൻലാൽ എന്നു പറയുന്നത് ഒരു ഇമോഷനാണ്