തുടരും എന്ന മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തെ ചുറ്റിപറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ശോഭന- മോഹൻലാൽ കോംമ്പോ മടങ്ങി വരുന്നതും വിന്റേജ് ലാലേട്ടനെ വീണ്ടും കാണാനാകുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ ശോഭന വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
ശോഭനയുമായി നടത്തുന്ന സംഭാഷണങ്ങൾക്ക് അവർ നൽകുന്ന മറുപടികൾ സ്റ്റിക്കറിലൂടെയാണെന്നും, ചില സീരിയസ് സംസാരത്തിൽ കോമഡി സ്റ്റിക്കറുകൾ ശോഭന നൽകുമെന്നും തരുൺ പറഞ്ഞു. ശോഭന അയക്കുന്ന സ്റ്റിക്കറുകൾ കാണുമ്പോൾ അതിശയം തോന്നുമെന്നും തരുൺ കൂട്ടിച്ചേർത്തു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘നമുക്ക് വിശ്വസിക്കാന്‍ പറ്റുമോ, ശോഭന മാമിന്റെ കൈയിലുള്ള വാട്‌സാപ്പ് സ്റ്റിക്കറുകളെപ്പറ്റി. സിനിമയെക്കുറിച്ച് ഞാന്‍ ശോഭന മാമിന് മെസ്സേജയക്കാറുണ്ടായിരുന്നു. ‘ഇങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക്, ഈ രീതിയില്‍ നമുക്ക് ക്യാരക്ടര്‍ പിടിക്കാം’ എന്നൊക്കെ നല്ല റെസ്‌പെക്ടോടെ മെസ്സേജ് അയക്കുമ്പോള്‍ ചാന്തുപൊട്ടിലെ ദിലീപ് ‘ഓക്കേ’ എന്ന് പറയുന്ന സ്റ്റിക്കര്‍ അയച്ചുതരും.
അങ്ങനെയുള്ള ഒരുപാട് സ്റ്റിക്കര്‍ മാമിന്റെ കൈയിലുണ്ട്. അത് നമുക്ക് വിശ്വസിക്കാനേ പറ്റില്ല. ഞാനും നിങ്ങളെപ്പോലെയാണ് എന്ന് പറയാതെ പറയുകയാണ് ശോഭന മാം ആ സ്റ്റിക്കറുകളിലൂടെ. സെറ്റിലും അവര്‍ ടൈം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിന്റെ ബ്രേക്കില്‍ ഡാന്‍സ് പരിപാടി ചാര്‍ട്ട് ചെയ്യുമായിരുന്നു. വേറൊരു കാര്യങ്ങളിലും മാം ഇന്‍വോള്‍വ് ആകാറില്ല.
content highlight: Thudarum movie