Movie News

എംപുരാൻ ഒടിടിയിലെത്താൻ മണിക്കൂറുകൾ മാത്രം | Empuran movie

സയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് എംപുരാനിൽ പൃഥ്വിരാജ് എത്തുന്നത്

മുരളി ​ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത്  മാർച്ച് 27 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് എംപുരാൻ.  ഗോധ്ര, ഗുജറാത്ത് വംശഹത്യകളെ പരോക്ഷമായി ആവിഷ്‌കരിക്കുന്നു എന്നതിന്റെ പേരിൽ സംഘപരിവാര്‍ അനുകൂലസംഘടനകളിൽ നിന്നാണ് ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നത്.

പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്യാൻ അണിയറപ്രവർത്തകർ നിർബന്ധിതരായി. തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഒടിടിയിലും എത്തുകയാണ്. ഏപ്രിൽ 25 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. ഇടയ്ക്ക് എംപുരാൻ വിവാദങ്ങൾ കെട്ടടങ്ങിയിരുന്നെങ്കിലും ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിനിമ വീണ്ടും വിവാ​ദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ന‍ടൻ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വൻ തോതിലുള്ള സൈബർ ആക്രമണം ആണ് ഉയരുന്നത്. സയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് എംപുരാനിൽ പൃഥ്വിരാജ് എത്തുന്നത്. സയ്ദ് മസൂദിന്റെ ചെറുപ്പ കാലത്ത് തീവ്രവാദ സംഘടനയിൽ ചേരുന്നതും പിന്നീട് മോഹൻലാലിന്റെ കഥാപാത്രം വന്ന് രക്ഷിക്കുന്നതുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു.

content highlight: Empuran movie