Literature

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

സാഹചര്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുന്ന ജീവനുകളെ മെച്ചപ്പെടുത്തുന്നത് വായന തന്നെയാണെന്ന് നിസംശയം പറയാം

വായന മനുഷ്യനെ കൂടുതൽ പരുവപ്പെടുത്തുമെന്നാണ് പൊതുവെ പറയുന്നത്. പൊള്ളുന്നതും ഉള്ളം മിന്നുന്നതുമായ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഒരുക്കുന്നതും വായന തന്നെ. അതുകൊണ്ട് തന്നെ ഏത് ജീവിത സാഹചര്യത്തിലും വായിക്കുവാനാണ് മനഷ്യൻ ശ്രമിക്കുന്നത്. കൂലിപ്പണി ചെയ്യുന്നവരും വൈറ്റ് കോളർ ജോലി ചെയ്യുന്നവരുമെല്ലാം വായനയ്ക്ക് ഒരുപോലയാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുന്ന ജീവനുകളെ മെച്ചപ്പെടുത്തുന്നത് വായന തന്നെയാണെന്ന് നിസംശയം പറയാം.

മലപ്പുറം ജില്ലയിലെ മുടപ്പിലാശ്ശേരിയാണ് സ്ഥലം. പകലന്തിയോളം പൊള്ളുന്ന വെയിലത്ത് കൂലിപ്പണി ചെയ്തു തളർന്ന നാരായണി ചേച്ചി പണി കഴിഞ്ഞാൽ നേരെ ചെല്ലുന്നത് മുടപ്പിലാശ്ശേരി വിഎംസി അക്ഷര വായനശാലയിലേക്കാണ്. നാരയണേട്ടത്തിക്ക് വായന കഴിഞ്ഞേ ഉള്ളു എന്തും. അതുകൊണ്ട് തന്നെ വൈകുന്നേരം വായനശാല പൂട്ടിപോണമെങ്കിൽ നാരയണേട്ടത്തി വന്നു പോയതിന് ശേഷമെ സാധിക്കൂ. ഏട്ടത്തിയുടെ വരവിനെ കാത്ത് ലൈബ്രറേറിയനും നോക്കിയിരിക്കും. വർഷങ്ങളായി മുടപ്പിലാശ്ശേരി വായനശാലയിൽ ഇങ്ങനെയാണ് പതിവ്.

കഴിഞ്ഞ ഒരു വര്‍ഷം 312 പുസ്തകങ്ങളാണ് 61കാരിയായ നാരായണി വായിച്ചുതീര്‍ത്തത്. അതുകാണ്ട് തന്നെ ഒഴിവ് സമയം വായനയ്ക്കെ നാരയണി തെരഞ്ഞെടുക്കു. എന്തും വായിക്കാനാണ് ഇഷ്ടം, പ്രതേയകിച്ച് ലിസ്റ്റൊന്നും ഇല്ല. ഭ്രമം അക്ഷരങ്ങളോടാണ്. അത് പങ്കുവെക്കുന്ന അനുഭവങ്ങളോടാണ്. വായന രാത്രി 12 വെര നീളും. ഷേഷം പുലർച്ചെ അഞ്ചിന് പുനരാരംഭിക്കും. വായിച്ചതിൽ ഏറ്റവും ഇഷ്ടമായത് എംടിയുടെ രണ്ടാംമൂഴമാണ്. ബഷീർ എംടിയും മലയാറ്റൂരുമൊക്കെ വായനയിൽ നാരയണിയുടെ ഒപ്പക്കാരാണ്.

content highlight: Narayani, a 61 year old labour reading books