Celebrities

സിനിമയിൽ ലഹരി ഉപയോ​ഗമുണ്ട്; പക്ഷേ മുതിർന്ന താരങ്ങളുടെ മുൻപിൽ വെച്ച് ആരും ഉപയോ​ഗിക്കാറില്ല! വീണ്ടും പ്രസ്താവനയുമായി മാലാ പാർവതി | Maala Parvathy

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം

മലയാള സിനിമയിൽ ലഹരി ഉപയോ​ഗമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മാല പാർവതി. പരസ്യമായി പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുൻപിൽ വച്ച് ആരും ലഹരി ഉപയോ​ഗിക്കാറില്ലെന്നു പറഞ്ഞ താരം പരോക്ഷമായി വിവാദങ്ങളിൽ മറുപടി പറയുകയും ചെയ്തു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വാക്കുകൾ ഇങ്ങനെ….

ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോ​ഗമുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും നമുക്ക് കാണാൻ കഴിയില്ല. നമ്മൾ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല, പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുന്നിൽ. ഫ്ലാറ്റുകൾ പോലെയുള്ള സ്ഥലങ്ങളിലാണ് ശരിക്കും ഇത് തുടങ്ങുന്നത്. ചില ചെറുപ്പക്കാർ പെട്ടെന്ന് മാറുന്നതും, താടി വളർത്തുന്നതും, പുതിയ ആറ്റിറ്റ്യൂഡ് ഉണ്ടാക്കുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

content highlight: Maala Parvathy