Celebrities

ഈയൊരു സമയത്ത് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ തോന്നുന്നു ദിയ..? ദിയ കൃഷ്ണയെ വിമർശിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ എല്ലാം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് ഈ യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളൊക്കെ താരം പങ്കു വയ്ക്കാറുണ്ട് ഇപ്പോൾ ഗർഭിണിയായിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുള്ളത് ഓരോ വിശേഷങ്ങളും വലിയ ആഘോഷപൂർവ്വം ഏറ്റെടുക്കുന്ന പ്രേക്ഷകർ ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റ് കണ്ടുകൊണ്ട് വിമർശിക്കുകയാണ് ചെയ്യുന്നത്

കാശ്മീർ സംഭവത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് താരം പങ്ക് വെച്ചിരിക്കുന്നത് ഈ പോസ്റ്റിനു താഴെയാണ് പലരും വിമർശന കമന്റുകളുമായി എത്തിയിരിക്കുന്നത് വെക്കപ്പ് ഹിന്ദുസ് എന്ന് പറഞ്ഞു കൊണ്ടാണ് ദിയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവെച്ചത് എന്നാൽ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു കളയുകയും ചെയ്തു. എങ്കിലും പബ്ലിക്കായി വെച്ച ഈ പോസ്റ്റ് പലരും കാണുകയുണ്ടായി പലരും താരത്തെ വിമർശിക്കുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്നും ഈ പോസ്റ്റ് കൊണ്ട് അവർ ഉദ്ദേശിച്ചത് എന്താണ് അത് തന്നെയാണ് നിങ്ങളും ഉപദേശിച്ചത് എന്നാണ് പലരും പറയുന്നത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കുക എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യം അതുതന്നെയാണ് നിങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് പലരും പറയുന്നത്

ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല എന്നും നിരവധി ഇൻഫ്ലുവൻസറുമാരിൽ ഒരാളായ ആളുകൾ ഇത്രത്തോളം പിന്തുടരുന്ന ദിയ ഇങ്ങനെയൊരു മോശം പ്രവർത്തി ചെയ്യാൻ പാടില്ലായിരുന്നു എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് ഈ കമന്റുകൾ വളരെ വേഗം തന്നെ വൈറലാവുകയും ചെയ്തു