Celebrities

സഹോദരിയായി കാണണം എന്നൊന്നും പറയരുത് എന്ന് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു : മാല പാർവതി

മലയാള സിനിമയിൽ നിരവധി മികച്ച വേഷങ്ങൾ അഭിനയിച്ച നടിയാണ് മാല പാർവതി. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ടായിരുന്നു ഒന്നിനൊന്ന് മികച്ച വേഷങ്ങൾ ആയിരുന്നു ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്തിച്ചത് ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പുതിയൊരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഒരു മികച്ച അവതാരിക എന്ന നിലയിലും താരം വിജയം വരിച്ചിട്ടുണ്ട്. അവതാരികയായിരുന്ന സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് താരം പറയുന്നത്.

ഞാൻ കൈരളിയിൽ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ഉണ്ടായ ഒരു വലിയ പ്രശ്നമെന്നത് ശമ്പളം പെന്റിംഗ് ആയി എന്നതാണ് ഒരുമാസം ശമ്പളം പെന്റിങ് ആകുമ്പോൾ നമ്മൾ അടുത്ത മാസം അത് ശരിയാക്കാം എന്ന് കരുതി ആളുകളിൽ നിന്നും കടം വാങ്ങും ശമ്പളം കിട്ടുമ്പോൾ കൊടുക്കാമല്ലോ എന്നാണ് കരുതുക. ഇത് ഒരു മാസമായി രണ്ടുമാസമായി ആറുമാസം ആകുമ്പോൾ നമ്മൾ വലിയ ബുദ്ധിമുട്ടിൽ ആകും. അങ്ങനെ ഞാൻ മമ്മൂക്കയോട് ഒക്കെ വഴക്കുണ്ടാക്കി കൈരളിയിൽ നിന്നും റിസൈൻ ചെയ്തു പിന്നീട് അടുത്ത സുഹൃത്തിനോടുള്ള ബന്ധത്തിൽ ജീവൻ രീതിയിൽ ഒരു പ്രോഗ്രാമിലേക്ക് ചേർന്നു.

അവിടെ പുതിയ മാനേജ്മെന്റ് വരുന്നത് വരെ സ്വന്തം പ്രോഗ്രാം അവതരിപ്പിക്കാൻ അയാൾ എന്നോട് പറഞ്ഞു അങ്ങനെ ആ പ്രോഗ്രാമിന് വേണ്ടി ഞാൻ എന്റെ കയ്യിൽ നിന്നും കുറച്ചു പൈസ മുടക്കി ആ പ്രോഗ്രാം അവതരിപ്പിച്ചു. അവിടെ പുതിയ മാനേജ്മെന്റ് വന്നു സാലറിക്ക് ഒരു പ്രശ്നവുമില്ല ഞാൻ പറയുന്നതാണ് സാലറി എന്ന് അവര് പറഞ്ഞു പക്ഷേ ഒരു ഡിമാൻഡ് ഉണ്ട് സഹോദരിയായി കാണാൻ ഒന്നും പറയരുത് എന്ന് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാൻ അപ്പോൾ തന്നെ അവിടെനിന്നും ഇറങ്ങി നടന്നു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള പൈസ പോലും എന്റെ കയ്യിൽ ഇല്ല കണ്ണിൽ നിന്നും ഒഴുകുകയാണ് എന്ത് ചെയ്യണം എന്ന് അറിയില്ല. എന്റെ ഭർത്താവായിരുന്നു ആ സമയത്ത് താങ്ങായി നിന്നത്