മലയാള സിനിമയിൽ വളരെയധികം മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു താരമാണ് മേജർ രവി മികച്ച ഒരു സംവിധായകൻ കൂടിയാണ് അദ്ദേഹം കഴിഞ്ഞദിവസം കാശ്മീരിൽ നടന്ന ആക്രമണത്തെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പറഞ്ഞ കാര്യം വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു അദ്ദേഹത്തെപ്പറ്റി പലരും വിമർശനാത്മകമായി തരത്തിലുള്ള വാർത്തകൾ പങ്കുവെച്ചുവെങ്കിലും ഈ ഒരു കാര്യം അദ്ദേഹം പറഞ്ഞത് വളരെ സത്യമാണെന്നാണ് എല്ലാവരും പറയുന്നത് മാധ്യമങ്ങളെ കണ്ട് രവി പറഞ്ഞത് ഇങ്ങനെയാണ്..
നോക്കൂ ജനങ്ങളാദ്യം മനസ്സിലാക്കേണ്ടത് ഇന്നലെ പഹൽഗാമിൽ നടന്ന ഭീകരവാദ ആക്രമണത്തിനിടയിൽ നീ ഹിന്ദുവാണോ മുസൽമാനാണോ എന്ന് ചോദിച്ചു കൊണ്ട് അക്രമണം നടത്തിയത് വെറുതെയല്ല. മനഃപൂർവം അവരത് പ്ലാൻ ചെയ്ത് തന്നെ ചോദിച്ചതാണ്.
കാരണം ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊന്നു എന്ന പ്രചാരണവും, മുസ്ലിങ്ങളാകെ ഹിന്ദുക്കളെ കൊല്ലാൻ നടക്കുന്നവരാണെന്ന ബോധവും ഉണ്ടാക്കിയെടുക്കാൻ തന്നെയാണ് അവരിങ്ങനെ ചെയ്തത്. അതിന്റെ ഫലം ഇവിടെ ജനത രണ്ട് ചേരിയിലായി പരസ്പരം തമ്മിൽ തല്ലാനും ഒരു വിഭാഗത്തിൽ അന്യതാ ബോധം വളർത്തിയെടുക്കാനും കഴിഞ്ഞാൽ അവരുടെ പണി കുറേ കൂടി എളുപ്പമായി എന്ന് ചിന്തിക്കുന്നവരാണിവർ..
ഈ ഭീകര വാദികളുടെ തന്ത്രം ഏറ്റുപിടിച്ചു രാജ്യത്ത് കമ്മ്യൂണൽ വയലൻസ് സൃഷ്ടിക്കാൻ നോക്കരുത്..
ഭീകര വാദികൾക്ക് ഇന്ത്യൻ മുസ്ലിം, ഇന്ത്യൻ ഹിന്ദു എന്നൊന്നില്ല. അവരുടെ കണ്ണിൽ നമ്മളെല്ലാം അവരുടെ ശത്രുക്കളായ ഹിന്ദുസ്ഥാനികളാണ്. അതാദ്യം മനസിലാക്കണം. അവർ ഇത് വരെ കൊന്നൊടുക്കിയതിൽ ഭൂരിഭാഗവും സാധാരണക്കാരായ കാശ്മീരി മുസ്ലിങ്ങളെ തന്നെയാണ്.കശ്മീരികൾ ഏറെക്കുറെ പേരും നമ്മളെയും സൈന്യത്തെയും സപ്പോർട്ട് ചെയ്യുന്നവരാണ്.
പഹൽഗാം രാജ്യത്തെ ഏറ്റവും നിർണായകമായ, ഏറ്റവും വിവിധ സൈനിക ഏജൻസികളുടെ സാന്നിധ്യമുള്ള സ്ഥലമാണ്. അമർനാഥ് ക്ഷേത്രത്തിലെയ്ക്കുള്ള പ്രധാന പാതയും ഇവിടെയാണ്. അത്രയേറെ സുരക്ഷ ഇവിടെയുണ്ട്.. എന്നിട്ടും ഇതെന്ത് കൊണ്ട് സംഭവിച്ചു എന്ന് ചോദിച്ചാൽ… എനിക്കറിയില്ല.”