മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. അടുത്തകാലത്ത് റിലീസ് ആയ മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിമർശനം നേരിടുകയായിരുന്നു ചെയ്തത് വലിയൊരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകർ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമാണ് തരുൺമൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ഈ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വലിയ വിജയത്തോടെ റിലീസിന് എത്തിയിരിക്കുകയാണ് ചിത്രത്തിൽ റിലീസിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണമാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്
വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് വളരെ മികച്ച ചിത്രമാണ് ഇത് എന്നും മോഹൻലാലിന്റെ ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് സിനിമ എന്നുമാണ് ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത് ഈ ചിത്രം മോഹൻലാലിന് വലിയൊരു കരിയർ ബ്രേക്ക് ആകുമെന്നും ഇനി അടുത്തകാലത്തെങ്ങും ചിത്രത്തിന് ടിക്കറ്റ് കിട്ടില്ല എന്നുമാണ് പലരും പറയുന്നത് ഈ ചിത്രം റിലീസ് ആവുന്ന സമയം മുതൽ തന്നെ ആളുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ആകാംക്ഷ എന്നത് ഈ ചിത്രം ദൃശ്യം പോലെ ഒരു സിനിമയാകും എന്ന വാർത്തയായിരുന്നു
റാന്നികാരന്റെ കഥ പറയുന്ന ഈ ചിത്രം വലിയ വിജയം നേടുക തന്നെ ചെയ്യുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു എന്നാൽ ഇപ്പോൾ ദൃശ്യത്തിനു മുകളിലാണ് ഈ സിനിമ എന്നാണ് ചിത്രം കണ്ടവരൊക്കെ പറയുന്നത് വർഷങ്ങൾക്കുശേഷം ശോഭന മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത് ഈ കോമ്പിനേഷനുവേണ്ടി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ കാത്തിരിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്