മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു വ്യക്തിയാണ് അഖിൽ മാരാർ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അഖിലിനെ കൂടുതലായും ആളുകൾ അറിഞ്ഞു തുടങ്ങുന്നത് ഈ ഒരു പരിപാടിയിൽ എത്തിയ അഖിൽ വളരെ മികച്ച നിലപാടുകൾ പരിപാടിയിൽ സ്വീകരിക്കുകയും വലിയൊരു ആരാധകനിരയെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പഹൽഗാമിലെ സംഭവത്തെക്കുറിച്ച് അതിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ..
1.കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണം സുരക്ഷ വീഴ്ചയാണ് എന്ന് ഒരു കൂട്ടർ ആരോപിക്കുന്നു…
2.ഒരല്പം കൂടി കടന്ന് ഇത് നിലനിൽപ്പിനു വേണ്ടി സംഘികൾ ആസൂത്രണം ചെയ്തതാണെന്ന് മറ്റൊരു കൂട്ടർ ആരോപിക്കുന്നു…
3.റോബർട് വാദ്ര പറഞ്ഞത് പോലെ ശുദ്ധ തെമ്മാടിത്തരവും ചിലർ പ്രചരിപ്പിക്കുന്നു…
ഇതിൽ എന്റെ അഭിപ്രായം
1.തീർച്ചയായും രാജ്യത്തു ഉണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും സുരക്ഷ വീഴ്ചയാണ്….
പൊട്ടുന്ന ബോംബുകളുടെ കഥകൾ മാത്രമേ നമ്മൾ അറിയുന്നുള്ളു ഓരോ ദിവസം നമ്മുടെ സേന നിർവീര്യമാക്കി കളയുന്ന ഭീകരരരുടെ പദ്ധതികൾ നമ്മൾ അറിയുന്നില്ല… ആയിരം തവണ പരാജയപെടുമ്പോൾ ഭീകരർ ഒരു തവണ വിജയിക്കുന്നത് നമ്മൾ നമ്മുടെ സേനയെ ആയിരം കുറ്റപ്പെടുത്തൽ കൊണ്ട് മൂടും ജാഗരൂകരായി നമുക്കായി രാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ചർച്ചകൾ ഒഴിവാക്കാം…
ലോക പോലീസ് ആയ അമേരിക്കയിൽ ഭീകരർ ആക്രമണം നടത്തിയില്ലേ..
അത്യാധുനിക സംവിധാനം ഉള്ള ഇസ്രായേലിൽ ആക്രമണം നടത്തിയില്ലേ..
ഇനി നമ്മുടെ നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും ലഹരി മാഫിയ വിളയാട്ടവും ഒക്കെ ആരുടെ വീഴ്ചയാണ്…?
2.നിലനിൽപ്പിനു വേണ്ടി സംഘികൾ ഇത് ചെയ്തു എന്ന് പറയുന്നവർ ഓർക്കുക രാജ്യത്തെ 2 പ്രധാന മന്ത്രിമാർ ഏത് രീതിയിൽ ആണ് കൊല്ലപ്പെട്ടതെന്നു…
അത് നിലനിൽപിന് വേണ്ടി എന്ന മറുവാദം വന്നാൽ നിങ്ങൾ എന്ത് മറുപടി നൽകും..
അത് കൊണ്ട് ഇത്തരം ഗൗരവകരമായ വിഷയങ്ങൾ വരുമ്പോൾ സൂക്ഷിച്ചു സംസാരിക്കുക… അന്ധരായ കോൺഗ്രസ്സ് അണികളുടെ പിന്തുണ മതി എങ്കിൽ അവരെ സുഖിപ്പിക്കാൻ എന്തും പറയാം.. മറിച്ചു ഈ രാജ്യത്തു ബോധമുള്ള വലിയൊരു ജനത ഉണ്ടെന്നും അവർക്ക് ശെരിയും തെറ്റും മനസ്സിലാകും എന്ന് മനസ്സിലാക്കി പ്രവർത്തിക്കുക..
നമ്മുടെ രാജ്യത്തെ ഒന്നുമറിയാത്ത പാവങ്ങളെ മതം ചോദിച്ചു കൊന്ന നാറികളെ ഒരുമിച്ചു നിന്ന് നേരിടുക..
ഇവിടെ ബിജെപി ഭരിക്കുന്നത് കൊണ്ട് രാജ്യത്തിനുള്ളിൽ മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കൾ തിരിയണം എന്ന ബുദ്ധിയാണ് ഭീകരർ പ്ലാൻ ചെയ്തത്.. അങ്ങനെ മതം പറഞ്ഞു കുറ്റപെടുത്തുമ്പോൾ ഭീകരവാദികൾക്ക് കൂടുതൽ പേരെ അവരുടെ പക്ഷത്തു എത്തിക്കാൻ പറ്റും അത് പോലെ രാജ്യത്തു ആഭ്യന്തര കലാപം സൃഷ്ടിക്കാനും പറ്റും..
നേരിയ ശതമാനം കൃമികൾ ഈ പ്ലാനിൽ വീണെങ്കിലും കാശ്മീരിലെ ജനങളുടെ ഐക്യം ഭീകരരെ തകർത്തു കളഞ്ഞു എന്ന് പറയാം..
3.ഒരു രഹസ്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വദ്ര അളിയനെ AICC ഓഫീസിലേക്ക് വിളിപ്പിക്കുക.. ചെവിക്കല്ല് പൊട്ടിച്ചു ഒരെണ്ണം കൊടുത്തിട്ട് രാഹുൽ ഗാന്ധി പറയണം.. എടാ പര നാറി അളിയൻ വെടലെ മേലാൽ ഇമ്മാതിരി നാറിയ ഡയലോഗ് അടിക്കരുത്…