മലയാളി പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ് മോഹൻലാൽ നായകനായ തുടരും എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയം നമുക്ക് പറഞ്ഞുതരുന്നത് സ്യൂട്ടും കോട്ടും മാസ് ഡയലോഗുകളും ഒന്നും വേണ്ട സാധാരണക്കാരിൽ സാധാരണക്കാരനായി നമ്മുടെ ലാലേട്ടനെ സ്ക്രീനിൽ കണ്ടാൽ മതി അതിനു വേണ്ടിയാണ് ഓരോ മലയാളിയും കാത്തിരിക്കുന്നത് ഭാരതത്തിലെ മിഥുനത്തിലെ കിരീടത്തിലെ ആ ലാലേട്ടനെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് ഒരുപാട് വർഷങ്ങൾക്കുശേഷം മലയാളിക്ക് തിരികെ ലഭിച്ചതും ആ പഴയ മോഹൻലാലിനെ തന്നെ
മോഹൻലാലിന് ഹിറ്റ് അടിക്കുവാൻ മാസ്സ് ഡയലോഗുകളോ വലിയ ബിൽഡ് അപ്പ് ഒന്നും ആവശ്യമില്ല അങ്ങേരെ നന്നായി പണി അറിയാവുന്ന ഒരു സംവിധായകന്റെ കയ്യിലേക്ക് കൊടുത്താൽ മതി ഇങ്ങനെയാണ് കൂടുതൽ ആളുകളും സോഷ്യൽ മീഡിയയിൽ പറയുന്നത് ഇതിനോടകം തന്നെ പത്തരക്കൊടി രൂപയോളം കളക്ഷൻ സിനിമ സ്വന്തമാക്കി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മലയാളികളെല്ലാവരും കാത്തിരുന്ന ഒരു ലാലേട്ടൻ ഒരു ഭാരവും അയാൾക്ക് നൽകാതെ ഒരു സൂപ്പർസ്റ്റാർഡും ഇല്ലാതെ മോഹൻലാൽ എന്ന പെർഫോമറുടെ വരവാണ് തുടരും എന്ന ചിത്രം
പച്ച മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന മോഹൻലാൽ ആ കഥാപാത്രത്തിന് വേണ്ടിയാണ് മലയാളി കാറ്റത്ത് നല്ലൊരു സ്ക്രിപ്റ്റ് പണി അറിയാവുന്ന ഒരു സംവിധായകൻ ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കിൽ മോഹൻലാൽ എന്ന നടൻ എവിടെയും പോയിട്ടില്ല എന്ന് മലയാളികൾക്ക് മനസ്സിലാകും മോഹൻലാലിനോളം സ്വാഭാവികമായി അഭിനയിക്കാൻ അറിയാവുന്ന മറ്റൊരു അഭിനേതാവ് ഇന്ത്യയിലെ ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമ കൂടിയാണ് തുടരും എന്താണ് സിനിമ എന്താണ് അദ്ദേഹത്തിന്റെ പെർഫോമൻസ് ലാൽസറിന്റെ പെർഫോമൻസ് കണ്ടിട്ട് ഞാൻ തന്നെ സ്ഥാപിച്ചു പോയി എന്ന് നടി ശോഭന അടക്കം പറഞ്ഞ ഒരു മാജിക്കൽ പെർഫോമൻസ്