സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത് തുടരും എന്ന ചിത്രത്തെ കുറിച്ചാണ് . പഴയ ലാലേട്ടനെ കണ്ടുവെന്നും രംഗങ്ങളിലൂടെ ലാലേട്ടൻ കരയിച്ചു എന്നും അയാളിലെ നടൻ എവിടെ എന്ന് ചോദിച്ചവർക്ക് അയാളിലെ മഹാനടനെ തന്നെ കാണിച്ചുകൊടുത്തുവെന്നും ആണ് ആളുകൾ പറയുന്നത് എന്ന സംവിധായകൻ അത്രത്തോളം മികച്ച രീതിയിൽ ആണ് മോഹൻലാൽ എന്ന നടനെ ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തരുൺമൂർത്തിയുടെ ഒരു അഭിമുഖമാണ് അതിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ്
ഇതിൽ തരുൺ പറയുന്നത് മോഹൻലാലിന് കുറച്ച് ഓഡിയൻസ് ഉണ്ട് അവരെ സംബന്ധിച്ച് എടുത്തോളാം അവർ മോഹൻലാലിനെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് മോഹൻലാൽ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ നല്ലൊരു സിനിമയുടെ ഭാഗമായി മോഹൻലാൽ മാറണമെന്നാണ് അവരുടെ ആഗ്രഹം മോഹൻലാൽ ഒരു മോശം പടം ചെയ്യുകയാണെങ്കിൽ മോഹൻലാൽ ഒരു മോശം സിനിമ ചെയ്തു എന്നെ അവര് വിചാരിക്കും അല്ലാതെ അതിന്റെ പേരിൽ ഒരിക്കലും അവർ മോഹൻലാലിനെ തള്ളി പറയില്ല
അദ്ദേഹത്തെ വിമർശിച്ച് ട്രോളുകൾ ഇടില്ല പകരം അവർ ആ സിനിമ മോഹൻലാൽ ചെയ്തു എന്ന് കരുതും ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അങ്ങനെയുള്ള ഓഡിയൻസ് ആയിരുന്നു എന്റെ ടാർജറ്റ്. ആ ഒരു ഓഡിയൻസിന് വേണ്ടി എടുത്തതാണ് ഈ ഒരു സിനിമ അങ്ങനെയുള്ള ഓഡിയൻസിന് ഈ സിനിമ ഇഷ്ടമാവും എന്നാണ് മൂർത്തി പറഞ്ഞത് അത് 100% സത്യമായി എന്നാണ് ഇപ്പോൾ പ്രേക്ഷകരും മനസ്സിലാക്കുന്നത് അത്രത്തോളം മികച്ച രീതിയിൽ ആണ് ഈ ചിത്രം മുൻപോട്ട് പോകുന്നത് എന്നും മനസ്സിലാവുന്നു