മലയാളികൾ ആഗ്രഹിച്ച മോഹൻലാലിനെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഇപ്പോൾ തരുൺമൂർത്തി അദ്ദേഹത്തിനോട് വല്ലാത്ത ഒരു ആരാധനയാണ് ഇപ്പോൾ ഓരോ മലയാളികൾക്കും എന്ന് പറയുന്നതാണ് സത്യം. വലിയ ഹൈപ്പുകളുടെ മേമ്പടി ഒന്നുമില്ലാതെ ഒരു മികച്ച ചിത്രം സമ്മാനിച്ച ഒരു സംവിധായകനാണ് ഇന്ന് തരുൺ മൂർത്തി അതുകൊണ്ടുതന്നെ അദ്ദേഹത്തോട് വലിയ ആരാധന തന്നെയാണ് ആളുകൾക്ക് ഉള്ളത് , ഇപ്പോൾ തരുൺ മൂർത്തിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . ഈ അഭിമുഖത്തിൽ തരുമൂർത്തി പറയുന്ന കാര്യങ്ങൾ വളരെ വേഗം ആളുകൾ ഏറ്റെടുക്കുന്നുണ്ട്
എന്റെ എല്ലാ സിനിമകളിലും ഞാൻ എപ്പോഴും ഉപയോഗിക്കുന്ന ഒരു എഴുത്തുണ്ട് സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ അച്ഛന് നന്ദി എന്നാണ് ആ എഴുത്ത് , അതുപോലെ ആ സ്വപ്നം സാധ്യമാക്കി തന്ന എന്റെ ഭാര്യക്കും ഞാൻ നന്ദി പറയാറുണ്ട് എന്റെ ഭാര്യയാണ് എന്റെ സ്വപ്നങ്ങൾ സാധ്യമാക്കി തന്നിട്ടുള്ളത് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് എന്റെ അച്ഛനാണ് പക്ഷേ അതിന് എന്റെ കൂടെ നിന്നിട്ടുള്ളത് എന്റെ ഭാര്യയാണ്
പണ്ട് ശ്രീനിവാസൻ സാർ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് മോഹൻലാലിനെ വെച്ച് ആരെങ്കിലും സിനിമ എടുക്കുകയാണെങ്കിൽ പിന്നീട് അവരെ ശ്രദ്ധിക്കപ്പെടും എന്ന് അത് സത്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഒരു ഓപ്പറേഷൻ ജാവ ഒരു സൗദി വെള്ളയ്ക്ക് എടുത്ത സംവിധായകൻ എന്നായിരുന്നു ഇതുവരെ ഞാൻ അറിയപ്പെട്ടത് എന്നാൽ ഇപ്പോൾ ഞാൻ അറിയപ്പെടുന്നത് മോഹൻലാലിന്റെ തുടരും എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് അതൊരു വലിയ സ്ഥാനം തന്നെയാണ് ഒരു പ്രത്യേകമായ എനർജി തന്നെയാണ് അത് പ്രധാനം ചെയ്യുന്നത് എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടി