സിനിമയിലേക്ക് വരേണ്ട വരാണെങ്കിൽ എങ്ങനെയാണെങ്കിലും എവിടെ നിന്നാണെങ്കിലും സിനിമയിലേക്ക് വരുമെന്ന് മമ്മൂട്ടി. ഒരു സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒപ്പം ജഗദീഷും ഇരിക്കുന്നുണ്ട്.
“ജഗദീഷ് കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ആളാണ്. ആളുകൾക്ക് നല്ല സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോൾ കാക്ക തൂറി എന്ന് പറഞ്ഞു ആളുകൾ വിളിക്കും. ഞാനും മാന്യമായ തൊഴിലുണ്ടായിരുന്ന ആളാണ്. അത്യാവശ്യം കാണുമ്പോൾ ആളുകൾ എഴുന്നേൽക്കുകയും ഗുഡ് മോർണിംഗ് പറയുകയും ചെയ്യും. ഇപ്പോൾ നാലു വയസ്സുള്ളവർ പോലും എന്നെ പേരാണ് വിളിക്കുന്നത്.
സിനിമയിലേക്ക് വരേണ്ട ആളുകൾ എവിടെ നിന്നായാലും കൈവിട്ടു ചാടും സിനിമയിലേക്ക്. പണ്ടൊക്കെ പിള്ളേർ എൻറെ മമ്മൂട്ടി എന്ന് വിളിക്കുമ്പോൾ നിൻറെയൊക്കെ അപ്പൻറെ പേരുണ്ടല്ലോ എനിക്ക് എന്ന് തോന്നുമായിരുന്നു. ഇപ്പൊ ഈ പിള്ളേരോട് എനിക്ക് ചോദിക്കാൻ നാണമാണ് അപ്പൂപ്പന്റെ പ്രായമുണ്ടല്ലോ എന്ന്. അതുകൊണ്ട് ഞാൻ അവരുടെ കൂട്ടത്തിലുള്ള ആളായി മാറി. ഇപ്പോൾ അവരെന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം.
ഇത് മാത്രമല്ല എന്റെ സീനിയർ ആയ ചിലർ മമ്മൂക്ക എന്ന് വിളിക്കുന്നുണ്ട്. അത് എന്റെ പേരായി മാറി. പിന്നെ തലമുറകളിൽ കൂടി നമ്മളെ ഇഷ്ടപ്പെടുന്നത് നല്ല കാര്യമാണ്”, മമ്മൂട്ടി പറഞ്ഞു.
ഇപ്പോൾ സിനിമയിൽ വരുന്ന കുട്ടികളൊക്കെ ഏതെങ്കിലും തരത്തിൽ ക്വാളിഫൈഡും എക്സ്പീരിയൻസ്സും ട്രെയിൻഡുമാണെന്നും മമ്മൂട്ടി പറഞ്ഞു. അഭിനേതാക്കളായാലും സംവിധായകരായാലും റൈറ്റേഴ്സ് ആണെങ്കിലും അങ്ങനെയാണെന്നും മിനിമം എഞ്ചിനീയറിങ്ങെങ്കിലും കഴിഞ്ഞവരായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
ഇപ്പോൾ പറയുകയാണെങ്കിൽ “നിവിൻ പോളിയുടേയും പാർട്ടീസിന്റേയും സെറ്റപ്പേ ഫുൾ എഞ്ചിനീയറിങ് ആണ്. എഞ്ചിനീയറിങ് കോളേജ് മൊത്തം സിനിമയിൽ വന്ന് കിടക്കുകയാണ്. അത് വീട്ടുകാരുടെ നിർബന്ധത്തിൽ പഠിച്ചുപോയ കുട്ടികളാണ്. ഏതെങ്കിലും ഒരു ഡിഗ്രി കയ്യിൽ ഇരിക്കട്ടെന്ന് പറഞ്ഞ് നാലഞ്ച് കൊല്ലം ഒപ്പിച്ച് സിനിമയിലേക്ക് ചാടുന്നവരാണ്”- മമ്മൂട്ടി പറഞ്ഞു..
content highlight: actor-mammootty-about-movies