മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അതാണ് കുഞ്ചാക്കോ ബോബൻ. തൊണ്ണൂറുകളിൽ കോളേജ് കുമാരികളുടെ ഇടയിൽ ചാക്കോച്ചൻ തീർത്ത ഓളം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ആദ്യ ചിത്രമായ അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ ചാക്കോച്ചന് കഴിഞ്ഞു. ഇന്ന് വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് ചാക്കോച്ചൻ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്നെ പോലീസ് പൊക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ചാക്കോച്ചൻ. “ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്നെ പോലീസ് പിടിച്ചിട്ടുണ്ട്. ബൈക്കിൽ മൂന്നുപേര് പോയതിനാണത്. ഞാനും കൂട്ടുകാരനും ഓടി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചവനെ പിടിച്ചു. ചെറിയൊരു ചെയ്സ് ഒക്കെ നടന്നായിരുന്നു. നേരെ ചെന്നൊരു ബാറിന്റെ അകത്തോട്ട് കേറ്റി. വണ്ടി അവിടെ വച്ചിട്ട് ഞങ്ങൾ രണ്ടുപേരും അകത്തോട്ട് പോയി. ഞാനാണെങ്കിൽ ജീവിതത്തിലൊരിക്കലും ബാറിൽ കയറിയിട്ടില്ല. ഞാൻ അതിനകത്തോട്ട് കയറുന്നില്ലെന്ന് പറഞ്ഞ് പതുക്കെ മുങ്ങി. ബൈക്ക് ഓടിച്ചവനെ പോലീസ് പിടിച്ചു. അവസാനം ഞങ്ങൾക്ക് രണ്ടുപേർക്കും സ്റ്റേഷനിൽ പോകേണ്ടിവന്നു. അതിനുമുമ്പ് ഞാൻ വീട്ടിൽ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് പറഞ്ഞു”- ചാക്കോച്ചൻ പറഞ്ഞു.
അതേസമയം ഏപ്രില്‍ 16-നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാക്കിന്റെ പിറന്നാള്‍. മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തു.
‘പൈറേറ്റ്’ തീമിലായിരുന്നു ഇസ്ഹാക്കിന്റെ ആറാം പിറന്നാളാഘോഷം. കടല്‍കൊള്ളക്കാരുടെ വേഷത്തിലാണ് ചാക്കോച്ചനും ഇസ്ഹാക്കുമെത്തിയത്. ചുവപ്പ് നിറത്തിലുള്ള ഗൗണായിരുന്നു പ്രിയയുടെ ഔട്ട്ഫിറ്റ്. ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയും പാര്‍ട്ടിയില്‍ പങ്കെടുത്തു.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയയുടേയും ചാക്കോച്ചന്റേയും ജീവിതത്തിലേക്ക് എത്തിയ കണ്‍മണിയാണ് ഇസ്ഹാക്ക്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം. 2019 ഏപ്രില് 16-നാണ് ഇസ്ഹാക്ക് ജനിച്ചത്.
content highlight: chackochan shares exp with police