തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകരെ സമ്പാദിക്കാൻ ബൈജുവിനെ ‘ പ്രേമലു’ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമായിരുന്നു. ഇപ്പോഴിതാ തമിഴിൽ വിജയ് അവസാനമായി ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിലും മമിതയുടെ സാന്നിധ്യം ഉണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. ഇതുകൂടാതെ ഡ്രാഗൺ എന്ന സിനിമയിലൂടെ തമിഴകത്ത് വൻ ശ്രദ്ധ നേടിയ പ്രദീപ് രംഗനാഥന്റെ നായികയായും മമിത എത്തുന്നുണ്ട്. മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രത്തിലും മമിത നായികയാകും. അടുത്തിടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം.
തുറന്ന് പറയാതെ പോയ പ്രണയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പറയാതെ പോയ പ്രണയം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഉണ്ടെന്നായിരുന്നു മറുപടി.
“അത് പറയണം എന്നുണ്ടായിരുന്നു. ഞാനിപ്പോഴും ഓർക്കാറുണ്ട്. അന്നത്തെ സമയം ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും സന്തോഷം തോന്നാറുണ്ട്. ഞാനത് പറഞ്ഞിട്ടില്ലെങ്കിൽ കൂടി കുറെ സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ട്”- നടി പറഞ്ഞു.
അതേസമയം ഇരണ്ടുവാനം എന്ന ചിത്രത്തിന്‍റെ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പോസ്‌റ്റര്‍ റിലീസ് ചടങ്ങിനിടെ വിജയ്‌യുടെ പാട്ടിന് ഡാന്‍സ് കളിക്കുന്ന മമിതയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തമിഴ് നടന്‍ വിഷ്‌ണു വിശാലിനൊപ്പമാണ് മമിത വിജയ്‌യുടെ ഹിറ്റ് ഗാനമായ വാത്തി കമിങ്ങിന് ചുവടു വച്ചത്.
തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യജ്യോതി ഫിലിംസിനുവേണ്ടി ടി ജി ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറായ രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. ഫാന്‍റസി റൊമാന്‍റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.
നേരത്തെ ജി. വി പ്രകാശ് കുമാറിന്‍റെ റിബല്‍ എന്ന ചിത്രത്തില്‍ മമിത നായികയായി എത്തിയിരുന്നു. അതേസമയം വിജയ്‌യുടെ ജനനാകയകന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതില്‍ മമിത പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ചിത്രങ്ങളൊക്കെ നേരത്തെ വൈറലായിരുന്നു.
ധനുഷിന്‍റെ നായികയാവാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേല്‍ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഐസരി കെ ഗണേഷ് നിര്‍മിച്ച് വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ട്.
മൈത്രി മൂവിമേക്കേഴ്‌സ് നിര്‍മിക്കുന്ന പ്രദീപ് രംഗനാഥന്‍ ചിത്രത്തിലും മമിത പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതുകൂടാതെ സൂര്യയോടൊപ്പവും മമിത അഭിനയിക്കാന്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലക്കി ഭാസ്‌കര്‍ എന്ന ബ്ലോക്ക്ബസ്‌റ്ററിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇതെന്നാണ് വിവരം. ബാല സംവിധാനം ചെയ്‌ത വണങ്കാനില്‍ ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ സിനിമയില്‍ നിന്ന് മമിത പിന്‍മാറുകയായിരുന്നു.
content highlight: mamitha-baiju-about-love