താൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും സൂര്യയ്ക്ക് ലവ് ലെറ്റർ കൊടുക്കുമായിരുന്നു എന്ന് നടൻ ജോജു ജോർജ്. കാർത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമായ റെട്രോയുടെ പ്രമോഷൻ ചടങ്ങിനിടയിലായിരുന്നു ജോജുവിന്റെ പ്രതികരണം.
കാണാനുള്ള ഭംഗി മാത്രമല്ല, സൂര്യ എന്ന നടനെ രസമാക്കുന്നത് അയാളുടെ സ്വഭാവം കൂടിയാണെന്നും നടന്‍ കൂട്ടിച്ചേർത്തു. സിനിമയിൽ ജയറാം, ജോജു ജോർജ്, സ്വാസിക തുടങ്ങി നിരവധി മലയാളി താരങ്ങൾ അഭിനയിക്കുന്നുണ്ട്.
‘കിടിലൻ ആണ് പുള്ളി. ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും ലവ് ലെറ്റർ കൊടുക്കുമായിരുന്നു. കാരണം ഒരാളെ കാണാനുള്ള ഭംഗി മാത്രമല്ല, ആ ഭംഗി രസമാകുന്നത് അയാളുടെ സ്വഭാവം കൊണ്ട് കൂടിയാണ്. ആളുകളോടുള്ള പെരുമാറ്റവും സമീപനവും എല്ലാം കാണുന്നുണ്ട് അല്ലെങ്കിൽ നമ്മുക്ക് പെട്ടെന്ന് മടുക്കും. അദ്ദേഹത്തെക്കുറിച്ച് അറിയും തോറും ഈ സ്നേഹം എല്ലാം അർഹിക്കുന്ന സൂപ്പർ സ്റ്റാർ ആണ് സൂര്യ,’ ജോജു ജോർജ് പറഞ്ഞു.
content highlight: Joju George about Surya