Celebrities

ലഹരി കേസിൽ ഉദ്യോഗസ്ഥന് മുമ്പാകെ ഷൈനിൻ്റെ മാതാപിതാക്കൾ; മെഡിക്കൽ രേഖകൾ ഹാജരാക്കി | shine Tom chacko

തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി

കൊച്ചി: മെഡിക്കൽ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും. ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കിയത്. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ ഇന്ന് മൊഴി നൽകിയത്.

 

ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് ഹാജരാക്കിയത്. ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും എത്തിയാണ് രേഖകള്‍ കൈമാറിയത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സ യിൽ ആണെന്ന് ഷൈൻ അറിയിച്ചിരുന്നു.

 

ഇതിന്‍റെ രേഖകളുമായാണ് കുടുംബം എത്തിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. നേരത്തെയും തസ്ലീമിയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നൽകിയിരുന്നു.

Content Highlight: “Shine Tom Chacko drug case”