ആമിർ ഖാനെ ഗുരുനാനാക്കായി അവതരിപ്പിക്കുന്ന രീതിയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇത് എഐ ഉപയോഗിച്ച് നിർമിച്ചതായിരുന്നു. ഏപ്രിൽ 25നാണ് ആമിർ ഖാന് ഗുരുനാനാക്കിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ‘ടീസർ’ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനെതിരേ പലരും രംഗത്തെത്തിയിരുന്നു.
പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റർ പൂർണമായും വ്യാജമാണെന്ന വിശദീകരണവുമായി നടന്റെ വക്താവ് പ്രസ്താവന നടത്തുകയായിരുന്നു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അത്തരമൊരു പദ്ധതിയുമായി ആമിർ ഖാന് യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗുരുനാനാക്കിനോട് അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്, ഒരിക്കലും അനാദരവുള്ള ഒരു കാര്യത്തിലും അദ്ദേഹം പങ്കാളിയാകില്ല. ദയവായി വ്യാജ വാർത്തകളിൽ വീഴരുതെന്നും വക്താവ് പറഞ്ഞു.