Celebrities

‘അയ്യോ അവൻ ദളിതനാണേ’ എന്ന ആദ്യത്തെയാ വിക്ടിം കാർഡിൽ പിടിച്ചു കയറിയിട്ടാണ് പുരോഗമന ടീമ്സിന്റെ വെളുപ്പിക്കൽ മൊത്തം.

മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് വേടൻ കഴിഞ്ഞദിവസം കഞ്ചാവിന്റെ പേരിൽ അകത്താവുകയായിരുന്നു ചെയ്തത്. അതിൽ തൊട്ടുമുൻപ് പോലും കഞ്ചാവ് ഉപയോഗിക്കരുത് എന്ന തരത്തിലുള്ള ഒരു പ്രസംഗം താരം നടത്തിയത് ശ്രദ്ധ നേടിയിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന അനുചന്ദ്ര പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

‘അയ്യോ അവൻ ദളിതനാണേ’ എന്ന ആദ്യത്തെയാ വിക്ടിം കാർഡിൽ പിടിച്ചു കയറിയിട്ടാണ് പുരോഗമന ടീമ്സിന്റെ വെളുപ്പിക്കൽ മൊത്തം. എന്നാ ഞാനൊരു കാര്യം പറയാം ; അവൻ ദളിതനാണേലും, വിയർപ്പ് തുന്നിയിട്ട കുപ്പായമിട്ടലും, അവൻ പാട്ടുകാരനായാലും ഇനിയിപ്പോ ഡാൻസറായാലും ശരി Crime is always crime. അതിനെ ന്യായീകരിക്കരുത്. ന്യായീകരിക്കാൻ വേണ്ടി ഇരവാദം മുഴക്കരുത്. ഉളുപ്പില്ലാതെ വെളുപ്പിക്കരുത്.

സീ ഒരു നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായാണ് ഒരു ജനാധിപത്യരാജ്യം പ്രവർത്തിക്കുന്നത്. ആ നിയമത്തെ തള്ളി കളയുന്നവരെ / നിയമം തെറ്റിക്കുന്നവരെ ഇരവാദം മുഴക്കി സംരക്ഷിക്കുന്നത് ഉപരിപ്ലവമാണ്.

വേടന്റെ കാര്യത്തിൽ അയാൾ ഇതിനു മുൻപും ആരോപണവിധേയനായ വിഷയങ്ങൾ വേറെയുമുണ്ടായിട്ടുണ്ട്. ഇന്നത്തെ വിഷയത്തിലാണെങ്കിൽ വേടൻ തന്നെ താൻ കഞ്ചാവ് ഉപയോഗിച്ചെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറയെം ചെയ്തു. അതായത് ഇങ്ങനെ ഇടക്കിടെ ഓരോരോ ക്രൈം ചെയ്യുന്നവനെയിങ്ങനെ വെള്ളപ്പൂശിയെടുത്തിട്ട് ‘ ഒപ്പം, കൂടെ’ എന്നൊക്കെ എഴുതി പിടിപ്പിച്ചു പോസ്റ്റ്‌ ഇടുമ്പോ ഇടുന്നവന്മാർക്ക് ഇച്ചിരി പോലും ഉളുപ്പില്ലേ?

ഒരുത്തൻ മറ്റൊരുത്തനെ ഒരു കാരണവും കൂടാതെ കുത്തി കൊന്നിട്ട് അയ്യോ ഞാൻ ദളിതനാണെ, ഞങ്ങളുടെ ജീവിതം അങ്ങനെയാണെ, ഞങ്ങൾ അധകൃതരാണെ എന്നൊക്കെ പറഞ്ഞാലോ, അവനോടൊപ്പമുള്ളവരത് ഏറ്റ് പിടിച്ചാലോ അവിടെ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത് ; ഒന്ന് ഇരവാദം മുഴക്കൽ, മറ്റൊന്ന് വെളുപ്പിക്കൽ. അത്പോലൊക്കെ തന്നെയേ ഇവിടേം സംഭവിക്കുന്നുള്ളൂ.

രണ്ടിനോടാണേലും പുച്ഛം മാത്രം. പ്രത്യേകിച്ചും അനാവശ്യമായ ആ ദളിത് ഇരവാദത്തോട്.