ജാതി സെൻസസ് സ്വാഗതം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷസമ്മർദ്ദത്തിന്റെ വിജയമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ പ്രതികരണം. സെൻസസ് എന്ന് ആരംഭിക്കുമെന്നും പൂർത്തിയാക്കുമെന്നും വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്ത് കൊണ്ട് ആണ് കേന്ദ്രം ഇത്രെയും നാൾ എതിർത്തത് എന്ന് അറിയില്ല. ജാതി സെൻസസ് അനിവാര്യമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പാർലമെൻ്റിലും പുറത്തും കോൺഗ്രസും രാഹുൽ ഗാന്ധിയും തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ്. ഇന്ത്യ സഖ്യ നേതാക്കളും ആവർത്തിച്ചു. ആവശ്യത്തിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. പ്രതിപക്ഷം സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ചു. ഈ വർഷത്തെ ബജറ്റിൽ പോലും സെൻസസിനായി മാറ്റി വച്ചത് 575 രൂപ കോടി മാത്രമാണ്. സുതാര്യതയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നും മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.
പാർലമെന്റിൽ നിരന്തരമായി ജാതി ആശയം തങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ അപ്പോൾ ഒന്നും നരേന്ദ്രമോദി അത് അംഗീകരിച്ചിട്ടില്ല. ജാതി സെൻസസിന്റെ കോൺഗ്രസ് മോഡൽ ആയിരുന്നു തെലങ്കാന. ജാതി സെൻസസിലൂടെ പുതിയ വികസന മാതൃകയാണ് കോൺഗ്രസ് ലക്ഷ്യം. സെൻസസ് കോൺഗ്രസിന്റെ കാഴ്ചപ്പാടാണ്. തെലങ്കാനയിലും ബിഹാറിലും ജാതി സെൻസസ് നടപ്പാക്കിയിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ജാതി സെൻസസ് അനിവാര്യമാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് കോൺഗ്രസിന്റെ ഏറക്കാലമായുള്ള ആവശ്യം എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ നിർബന്ധിതരായത് ജനങ്ങളുടെയും രാഹുൽ ഗാന്ധിയുടെയും പരിശ്രമത്തിൻ്റെ വിജയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കുന്നതിനും കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധം എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സ്വതന്ത്ര്യ ഇന്ത്യയിൽ ഇതുവരെ ജാതിക്കണക്കെടുപ്പ് നടത്തിയിട്ടില്ല. UPA ഭരണകാലത്ത് 2011ൽ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതിസെൻസസ് നടത്തിയിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നിരുന്നില്ല.
STORY HIGHLIGHTS: congress-welcomes-caste-census