‘മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ’എന്ന ചിത്രം മെയ് ഒന്ന് മുതൽ തീയറ്ററുകളിൽ എത്തും.ഷഹീൻ സിദ്ദിഖ്,ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം,ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ,സുപർണ, രജനി എടപ്പാൾ, അഷ്‌റഫ് പവർസ്റ്റോൺ എന്നിവരാണ് മറ്റു താരങ്ങൾ.ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ ഹാരിസ് കെ ടി,ഡോ അർജുൻ പരമേശ്വർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷമി നിർവ്വഹിക്കുന്നു.
ഡോക്ടർ ഹാരിസ് കെ.ടി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു.ഹരിചരൺ,സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ.അസ്ലം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബാബു ജെ രാമൻ,ക്രിയേറ്റീവ് ഡയറക്ടർ, എഡിറ്റർ-അഷ്ഫാക്ക് അസ്ലം,പ്രൊഡക്ഷൻ കൺട്രോളർ-സേതു അടൂർ,കാസ്റ്റിംഗ് ഡയറക്ടർ-അബു വളയംകുളം, പ്രൊഡക്ഷൻ ഡിസൈനർ-രാജീവ് കോവിലകം,ബിജിഎം-മുസ്തഫ അമ്പാടി, ആർട്ട്-ഷിബു വെട്ടം, സൗണ്ട് മിക്സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജർ- മുനവർ വളാഞ്ചേരി,മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി,ഡിസൈൻ-ഗിരീഷ് വി സി, സായി രാജ് കൊണ്ടോട്ടി,.പി ആർ ഒ-എ എസ് ദിനേശ്.
STORY HIGHLIGHTS : The film ‘Mahal-In the Name of Father’ will be in theaters from May 1st